അവൾ എന്നെ വിട്ടില്ല; ഞാനും അവളും വഴക്കിലാകുമെന്ന് അവർ കരുതി; രംഭയെ കുറിച്ച് മനസ്സ് തുറന്ന് ദേവയാനി

292

തെന്നിന്ത്യൻ സിനിമയിലെ ഒരു സമയത്തെ നാടൻ സൗന്ദര്യമായിരുന്നു ദേനയാനി. ദേവതപ്പോലെ വന്ന് ആരാധകരുടെ മനം കീഴടക്കാൻ കഴിഞ്ഞ നടിയുണ്ടെങ്കിൽ അത് അവർ ആയിരിക്കും. തമിഴ് സിനിമകളിലാണ് ദേവയാനിയെ പ്രേക്ഷകർ കൂടുതലായും കണ്ടത്. തമിഴിനെ പുറമേ മലയാളത്തിലും, തെലുങ്കിലും അവർ അറിയപ്പെടുന്ന താരമായി. ഓരോ കുടുംബങ്ങളോടും വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് താരം ചെയ്തതിൽ ഏറെയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രത്യേക സ്‌നേഹം താരത്തിന് ലഭിക്കുകയും ചെയ്തു.

മുംബൈക്കാരിയായ ദേവയാനിയെ നെക്സ്റ്റ് ഡോർ ഗേൾ ഇമേജിലാണ് ആരാധകർ സ്‌നേഹിച്ചത്. കോയൽ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്. എന്നാൽ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു. മലയാളം സിനിമകളിലൂടെയാണ് ദേവയാനി തെന്നിന്ത്യയിലേക്ക് ചുവട് വെച്ചത്. നടിയുടെ ആദ്യ മലയാള സിനിമ കിന്നരിപ്പുഴയോരമായിരുന്നു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ദേവയാനി അഭിനയിച്ചു.

Advertisements

Also Read
അവൾ എന്നെ വിട്ടില്ല; ഞാനും അവളും വഴക്കിലാകുമെന്ന് അവർ കരുതി; രംഭയെ കുറിച്ച് മനസ്സ് തുറന്ന് ദേവയാനി

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദേവയാനി. സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ സിനിമാ ജീവിതത്തിൽ മറക്കാൻ കഴിയാത്ത വ്യക്തികളാണ് വിജയും രംഭയുമെന്നാണ് താരം പറഞ്ഞത്. നിനൈത്താൻ വന്തെയ്ൻ എന്ന സിനിമയിൽ താരം രംഭക്കും, വിജയ്‌ക്കൊപ്പവും അഭിനയിച്ചിരുന്നു. പിക്‌നിക് പോലെയായിരുന്നു സിനിമ ഷൂട്ടിങ്ങ് എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഞാനും രംഭയും വഴക്കാവുമെന്നാണ് ഷൂട്ടിങ്ങ് സെറ്റിലുള്ളവർ കരുതിയത്. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരു സെക്കന്റ് പോലും അവൾ എന്നെ വിടില്ല. എവിടെ പോയാലും ഞങ്ങൾ രണ്ട് പേരും കൈ കോർത്ത് നടന്ന് പോവും. എല്ലാവർക്കും നിരാശയും ഷോക്കുമായി,’ ദേവയാനി പറഞ്ഞു. 1998 ലാണ് നിനൈത്താൻ വന്തെയ്ൻ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിജയ്, രംഭ, ദേവയാനി എന്നിവരായിരുന്നു സിനിമയി്‌ലെ പ്രധാന കഥാപാത്രങ്ങൾ.

Also Read
ഇനിയും പലതും അനുഭവിക്കാൻ ഞാൻ തയ്യാറാണ്; 35 വയസല്ല, 17 വർഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ്; പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി സാധിക വേണുഗോപാൽ

ഞാൻ കഠിനാധ്വാനിയാണ്. ഒരു കാര്യം ചെയ്യുകയാണെങ്കിൽ അത് വിജയിപ്പിക്കാൻ നോക്കും. എനിക്ക് കൃത്യനിഷ്ഠ വളരെ പ്രധാനമാണ്. ഞാനെങ്ങനെയാണോ അതേപോലെ ചുറ്റുമുള്ളവരും ആയിരിക്കണമെന്ന് ഞാനാഗ്രഹിക്കുമെന്നും ദേവയാനി വ്യക്തമാക്കി. ചെറുപ്പത്തിൽ ടീച്ചറാവണമെന്നായിരുന്നു ആഗ്രഹം. പിന്നീട് തനിക്ക് അഭിനയത്തിലും ഡാൻസിലുമൊക്കെ താൽപര്യം വന്നെന്നും ദേവയാനി ഓർത്തു. ദേവയാനി കരിയറിൽ തിളങ്ങി നിന്ന കാലത്ത് തന്നെയാണ് രംഭയുടെയും കരിയർ വളർച്ച.

Advertisement