ഹരികൃഷ്ണന്‍മാരുടെ നായികയാവേണ്ടിയിരുന്നത് മീന, താരം സിനിമ ഉപേക്ഷിക്കാനുള്ള കാരണം ഇങ്ങനെ

158

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരി ആണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച് സിനിമയില്‍ തന്റേതായ ാെരു സ്ഥാനം നേടിയെടുക്കുക ആയിരുന്നു മീന.

Advertisements

അതേ സമയം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കണ്ണൂര്‍ സ്വദേശിനിയും ആയതിനാല്‍ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വര്‍ദ്ധിച്ചതോടെ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയിരുന്നു.

Also Read: സത്യനാഥന്‍ കണ്ട് മാമാട്ടി ചിരിച്ചുമറിഞ്ഞു, ചെന്നൈയില്‍ വെച്ച് സിനിമ കണ്ട് മീനൂട്ടി പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ദിലീപ്

എന്നാല്‍ പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം എല്ലാം മീര അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഹരികൃഷ്ണന്‍സില്‍ നായികയായി എത്തേണ്ടിയിരുന്നത് മീനയായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തിയത് ബോളിവുഡ് താരം ചൂഹി ചൗളയായിരുന്നു. മീര എന്ന കഥാപാത്രത്തെയായിരുന്നു ചൂഹി അവതരപ്പിച്ചത്. മീനയ്ക്ക് ഈ കഥാപാത്രം ചെയ്യാതിരുന്നതില്‍ വലിയ കുറ്റബോധം ഇന്നും തോന്നാറുണ്ട്.

Also Read: അന്ന് ഞാൻ കരഞ്ഞതിന് കണക്കില്ല; പിരിയുമ്പോൾ മറ്റൊരു മാർഗ്ഗവും ഇല്ലല്ലോ; പക്ഷേ ആ സങ്കടം കൃത്യമായി കിട്ടിയത് എന്റെ അമ്മക്കായിരുന്നു

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമായതിനാല്‍ ഇത് ചെയ്യാന്‍ മീനക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ മറ്റ് സിനിമാ തിരക്കുകള്‍ കാരണം താരത്തിന് ഈ ചിത്രം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

Advertisement