സത്യനാഥന്‍ കണ്ട് മാമാട്ടി ചിരിച്ചുമറിഞ്ഞു, ചെന്നൈയില്‍ വെച്ച് സിനിമ കണ്ട് മീനൂട്ടി പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ദിലീപ്

339

മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകന്‍മാരില്‍ പ്രധാനിയായ റാഫി മെക്കാര്‍ട്ടിനും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ച ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. നിരവധി സീപ്പര്‍ഹിറ്റുകളാണ് റാഫി മലയാളത്തില്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

Advertisements

ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സാധാരണക്കാരന്‍ ശബ്ദം ഉയര്‍ത്തേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ചിത്രം തമാശയുടെ അകമ്പടിയോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് 44 മാസത്തിന് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Also Read: ഓമനക്കുട്ടന്റെ മാലതിയെ മറന്നോ, സിനിമ വിട്ട തേജാലിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. സാധാരണക്കാരനായ സത്യനാഥന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിര്‍ഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഇപ്പോഴിതാ വോയ്‌സ് ഓഫ് സത്യനാഥന്‍ കണ്ട് മകള്‍ മഹാലക്ഷ്മി ചിരിച്ച് മറിഞ്ഞതിനെ കുറിച്ച് പറയുകയാണ് ദിലീപ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ച് ചെന്നൈയില്‍ വെച്ചായിരുന്നു സിനിമ കണ്ടതെന്നും ചിരി ഇല്ലാത്ത ഭാഗത്ത് വരെ മഹാലക്ഷ്മി ചിരിക്കുകയായിരുന്നുവെന്ന് കാവ്യ പറഞ്ഞതായും ദിലീപ് പറയുന്നു.

Also Read: ആൺകുട്ടികൾ സ്വാർത്ഥരാണ്; അമ്മമാർ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടഞ്ഞുക്കൊണ്ടേ ഇരിക്കും; ആൺകുട്ടികളെ കുറിച്ച വനിതാ വിജയകുമാർ

മീനൂട്ടി തന്നെ വിളിച്ചിട്ട് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. മീനൂട്ടിയുടെ കൂട്ടുകാര്‍ക്കെല്ലാം സിനിമ ഇഷ്ടമായെന്നും പറഞ്ഞുവെന്നും തിയ്യേറ്ററില്‍ പ്രേക്ഷകരെല്ലാം സിനിമ നന്നായി ആസ്വദിക്കുന്നുണ്ടെന്നായിരുന്നു കാവ്യയും പറഞ്ഞതെന്നും മഹാലക്ഷ്മി അടുത്തിടെയായിരുന്നു തന്റെ സിനിമകളെല്ലാം കണ്ട് തുടങ്ങിയതെന്നും ദിലീപ് പറയുന്നു.

Advertisement