സാരിയില്‍ അതിസുന്ദരികളായി കാവ്യയും ആനും ശ്രിന്ദയും, വൈറലായി മീര നന്ദന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍

558

വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദന്‍. അഭിനയത്തിന് പുറമെ പാട്ടും ഡാന്‍സും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. ഒരുപാട് കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ട് മീര നന്ദന്‍ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

Also Read: അങ്ങനെ ചെയ്താല്‍ ഗുണം എനിക്ക് കൂടിയല്ലേ ലഭിക്കുന്നത്, 26 കൊല്ലമായിട്ടും അക്കാര്യം എനിക്ക് മനസ്സിലായില്ലെന്ന് വിചാരിക്കുന്നവരാണ് മണ്ടന്മാര്‍, തുറന്നടിച്ച് കുഞ്ചാക്കോ ബോബന്‍

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ പങ്കിട്ടാണ് മീര എല്ലാ ആരാധകരുടേയും വിവാഹമെന്നാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് താരത്തിന്റെ വരന്‍.

അധികം പരസ്യമാക്കാതെ സ്വകാര്യമായിട്ട് തന്നെയായിരുന്നു മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.

Also Read: അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ ആ മൂന്നുപേര്‍ക്കൊപ്പം കിടക്കണമെന്ന് പറഞ്ഞു, എന്റെ മകന്റെ പ്രായമുള്ളവരായിരുന്നു അവര്‍, നടുക്കുന്ന അനുഭവം പങ്കുവെച്ച് ചാര്‍മിള

മലയാള സിനിമയിലെ താരസുന്ദരിമാരായ കാവ്യ മാധവന്‍, ആന്‍ ആഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മീരയുടെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement