നാണമില്ലേ എന്ന് ബന്ധുക്കളോട് ഉള്‍പ്പെടെ ചോദിച്ചു, പലരോടും ദേഷ്യപ്പെട്ടു, മകന്റെ വിവാഹദിനത്തില്‍ നടന്ന സംഭവം വിവരിച്ച് സണ്ണി ഡിയോള്‍, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി താരം

474

പ്രശസ്ത ബോളിവുഡ് സിനിമാതാരമാണ് സണ്ണി ഡിയോള്‍. അന്നും ഇന്നും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഗദ്ദര്‍ 2 ആണ് താരത്തിന്റേ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisements

മികച്ച വിജയം നേടി ഇന്നും തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഒരു നീണ്ട ഇടവേളക്ക് ശേഷം വലിയൊരു തിരിച്ചുവരവാണ് താരം ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. അടുത്തിടെ താരവുമായി ബന്ധപ്പെട്ട് ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു.

Also Read: അങ്ങനെ ചെയ്താല്‍ ഗുണം എനിക്ക് കൂടിയല്ലേ ലഭിക്കുന്നത്, 26 കൊല്ലമായിട്ടും അക്കാര്യം എനിക്ക് മനസ്സിലായില്ലെന്ന് വിചാരിക്കുന്നവരാണ് മണ്ടന്മാര്‍, തുറന്നടിച്ച് കുഞ്ചാക്കോ ബോബന്‍

മകന്റെ വിവാഹദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തുസംസാരിച്ചുവെന്നാണ് വിഷയം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ഡിയോള്‍. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ അജ്ഞരായവര്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സോഷ്യല്‍മീഡിയ എന്ന് താരം പറയുന്നു.

മകന്റെ വിവാഹ ദിവസം താന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് ദേഷ്യപ്പെട്ടിരുന്നു. വീടിനുള്ളില്‍ വെച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്തതിനായിരുന്നു അതെന്നും അവരെ വഴക്ക് പറയുകയും നാണമില്ലേ എന്നൊക്കെ ചോദിക്കുകയും ചെയ്തിരുന്നുവെന്നും സണ്ണി ഡിയോള്‍ പറയുന്നു.

Also Read: അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ ആ മൂന്നുപേര്‍ക്കൊപ്പം കിടക്കണമെന്ന് പറഞ്ഞു, എന്റെ മകന്റെ പ്രായമുള്ളവരായിരുന്നു അവര്‍, നടുക്കുന്ന അനുഭവം പങ്കുവെച്ച് ചാര്‍മിള

എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ വിവാഹത്തിനെത്തിയ പലരും വീഡിയോ എടുത്തിരുന്നു. സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുന്ന പലതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണെന്ന് അത് ഉപയോഗിക്കുന്നവര്‍ക്ക് അറിയില്ലെന്നും സണ്ണി ഡിയോള്‍ പറയുന്നു.

സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോളിന്റെ വിവാഹം മാസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ദൃഷയാണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹദിവസം ഇരുവരുടെയും കുടുംബങ്ങളെല്ലാം ഒത്തുകൂടിയിരുന്നു.

Advertisement