ഈ ദിനം ഞങ്ങൾക്ക് ഏറെ സ്‌പെഷ്യലാണ്; ഫീലിംഗ് പറഞ്ഞ് അറിയിക്കാൻ സാധിക്കുന്നില്ല; പുതിയ വിശേഷം പങ്കിട്ട് മേഘ്‌ന

188

മലയാളികൾക്കും ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരമാണ് നടി മേഘ്നാ രാജ്. മലയാളി അല്ലെങ്കിലും മലയാളം സിന്മാ ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്‌ന. കന്നഡ നടിയായ മേഘ്‌ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭർത്താവ് ചീരഞ്ജിവി സർജയുടെ അപ്രതീക്ഷിത വിയോഗം നൽകിയ ആഘാതത്തിൽ നിന്നും മേഘ്‌ന പതിയെ തിരികെ വരികയാണ്. ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും മോഡലിംഗിലേക്കും ശക്തമായൊരു തിരിച്ചുവരവും താരം നടത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ, ജീവിതത്തിലെ സുന്ദരമായൊരു മുഹൂർത്തമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. മകൻ ആദ്യമായി സ്‌കൂളിലേക്ക് പോയതിനെക്കുറിച്ചാണ് മേഘ്ന സംസാരിക്കുന്നത്.

ചീരുവിന്റെ ചിത്രത്തിന് മുമ്പിൽ നിന്നുകൊണ്ടാണ് താരത്തിന്റെ വാക്കുകൾ. ‘നമ്മൾ പേരൻസായിക്കഴിഞ്ഞാൽ കുട്ടികൾക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകൾ പിന്നിടുന്നുണ്ട്. അങ്ങനെ ഒരു കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അത് ഞങ്ങൾക്ക് ഏറെ സ്പെഷലാണ്. റയാൻ ആദ്യമായി സ്‌കൂളിൽ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല.’

ALSO READ- തമിഴ് സിനിമക്കാർക്ക് നയൻതാരയെ പരിചയപ്പെടുത്തിയത് ഞാനാണ്; ഇന്ന് ഈ നിലയിലെത്തി; പക്ഷെ എന്റെ പേര് എവിടെയും പറയാറില്ല; പരിഭവം പറഞ്ഞ് ചാർമിള

‘വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാൽവെപ്പാണ്. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം’- എന്നാണ് മേഘ്ന കുറിച്ചിരിക്കുന്നത്.

അതേസമയം, ആരാധകർ മേഘ്നക്കും മകനും ഹൃദയം നിറഞ്ഞ ആശംസകൾ ഇറിയിക്കുകയാണ്. മുൻപും ഭർത്താവിന്റെ വിയോഗത്തിന് ശേഷം ജനിച്ച മകന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി മേഘ്ന പങ്കുവെച്ചിരുന്നു.

താൻ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ എന്റെ ജീവിതത്തിലേക്ക് വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും തന്നെ തുണച്ചില്ല. ദൈവത്തോടു പിണക്കമാണ്.

എന്തിനാണ് തന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്, ചീരു പോകുമ്പോൾഎട്ട് മാസം ഗർഭിണി ആയിരുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വിഷമ ഘട്ടത്തിൽ എനിക്ക് തന്ന സപ്പോർട്ടും പിന്തുണയും എന്നെ അതിശയിപ്പിച്ചെന്ന് മേഘ്ന മുൻപ് വെളിപ്പെടുത്തിയിരുന്നു.

ALSO READ- ‘എല്ലാം പോയി മക്കളേ പോയി’ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു; ദുഃഖം പങ്കുവെച്ച് ലക്ഷ്മിപ്രിയ

താൻ എന്നും, മകനായി തന്റെ ചീരു തന്നെ വീണ്ടും ജനിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയെന്നാണ് മേഘ്ന പറഞ്ഞിരുന്നത്.

Advertisement