കല്യാണം കഴിഞ്ഞ സമയത്ത് നല്ല അഭിനയം ആണല്ലോ; ഏട്ടന്റെ മോളും മോളുടെ ഏട്ടനും ആയിരുന്നു അന്നൊക്കെ: നവ്യ നായർ

15213

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.

താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നത് സൈജു കുറുപ്പാണ്. തന്റെ രണ്ടാംവരവിൽ നിറയെ ചിത്രങ്ങളാണ് നവ്യയെ കാത്തിരുന്നത്.

Advertisements

ഈയടുത്ത് താരം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇപ്പോൾ താരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജായിരിക്കുകയാണ്.

ഇതിനിടെയാണ് പുതിയ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. നവ്യയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. വിവാഹത്തിന് ശേഷം കുക്കിങ്ങിന്റെ ഇടയിൽ ഒരുപാട് മണ്ടത്തരങ്ങൾ ഉണ്ടായിരുന്നുവെന്ന് താരം പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

ALSO READ- ഈ ദിനം ഞങ്ങൾക്ക് ഏറെ സ്‌പെഷ്യലാണ്; ഫീലിംഗ് പറഞ്ഞ് അറിയിക്കാൻ സാധിക്കുന്നില്ല; പുതിയ വിശേഷം പങ്കിട്ട് മേഘ്‌ന

വിവാഹം കഴിഞ്ഞെത്തിയതിന് ശേഷം ഭർത്താവിന് ഉപ്പുമാവ് ഉണ്ടാക്കി കൊടുത്ത അനുഭവമാണ് നവ്യ പങ്കുവെയ്ക്കുന്നത്. ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രോസസ്സ് എല്ലാം കേട്ടിരുന്നു.

പിന്നീട് സ്വന്തമായി ഉണ്ടാക്കാനായി നോക്കി. എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ടു വഴറ്റിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലായിരുന്നു. കൂടുതൽ ടേസ്റ്റ് ആകാൻ വേണ്ടി കൂടുതൽ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ നേരെ വെളളവും ഒഴിച്ചെന്നും നവ്യ വെളിപ്പെടുത്തുന്നു.

ALSO READ- തമിഴ് സിനിമക്കാർക്ക് നയൻതാരയെ പരിചയപ്പെടുത്തിയത് ഞാനാണ്; ഇന്ന് ഈ നിലയിലെത്തി; പക്ഷെ എന്റെ പേര് എവിടെയും പറയാറില്ല; പരിഭവം പറഞ്ഞ് ചാർമിള

എന്നാൽ, എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും, എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി. ചേട്ടൻ ഒന്നും പറഞ്ഞില്ല, കല്യാണം കഴിഞ്ഞസമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കുമല്ലോ. ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെയെന്നാണ് നവ്യ പറയുന്നത്.

ആ സമയത്തൊക്കെ നമ്മൾ അഭിനയം ആണല്ലോ. ഏട്ടന്റെ മോളും മോളുടെ ഏട്ടനും ടൈപ്പ് അല്ലെയെന്നും നവ്യ ചോദിക്കുന്നു. കൂടാതെ താന്ഡ സോഷ്യൽ മീഡിയയിൽ പോസ്റ്റ് അങ്ങനെ ഒന്നും ചെയ്യാറില്ല. പ്രത്യേകിച്ചും കമന്റുകൾ ശ്രദ്ധിക്കാറേ ഇല്ലെന്നാണ് നവ്യ പറയുന്നത്.

Advertisement