തമിഴ് സിനിമക്കാർക്ക് നയൻതാരയെ പരിചയപ്പെടുത്തിയത് ഞാനാണ്; ഇന്ന് ഈ നിലയിലെത്തി; പക്ഷെ എന്റെ പേര് എവിടെയും പറയാറില്ല; പരിഭവം പറഞ്ഞ് ചാർമിള

679

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടി ആയിരുന്നു ചാർമ്മിള. മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്ന ചാർമിള മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു. ധനം എന്ന മോഹൻലാൽ സിനിമയിലൂടെ എത്തിയ നടി പിന്നാട് നിരവധി മലയാളം ഹിറ്റ് ചിത്രങ്ങളിൽ നായികയായി.

എന്നാൽ സിനിമയെ പോലെ സുന്ദരം ആയിരുന്നില്ല നടിയുടെ സ്വകാര്യ ജീവിതം. ഒരു പ്രണയ തകർച്ചയും രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. പ്രമുഖ സിനിമാ സീരിയൽ നടൻ കിഷോർ സത്യ ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്.

Advertisements

അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതോടെയാണ് താൻ കിഷോറുമായി അകന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറഞ്ഞിരുന്നു. അദ്ദേഹം എന്നെ ചതിക്കുക ആയിരുന്നു. പ്രശസ്തൻ ആകാൻ വേണ്ടി മാത്രമാണ് എന്നെ അയാൾ വിവാഹം ചെയ്തതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ALSO READ- ‘എല്ലാം പോയി മക്കളേ പോയി’ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു; ദുഃഖം പങ്കുവെച്ച് ലക്ഷ്മിപ്രിയ

രാജേഷ് എന്നയാളെ 2000ൽ വിവാഹം ചെയ്ത ചാർമിള ഈ ബന്ധവും വേർപ്പെടുത്തിയിരുന്നു. ഇപ്പോൾ സിംഗിൾ മദറായി ജീവിക്കുകയാണ് ചാർമിള. താരം സിനിമയിലും സജീവമാവുകയാണ്.

ഇപ്പോഴിതാ ചാർമിള തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആയ നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താനാണ് നയൻതാരയെ തമിഴ് സിനിമയിലെ അണിയറപ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നാണ് ചാർമിള പറയുന്നത്.

ALSO READ-‘ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്‌സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചതാണെന്ന് അയാൾ പറയുന്നത്’; തു ണി അഴിച്ച് കാണിക്കാനൊന്നും പറ്റില്ലെന്ന് അന്നേ പറഞ്ഞതാണ്: മനീഷ

‘ ഞാനൊരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നയൻതാരയെ ആദ്യമായി കണ്ടത്. അന്ന് ഞാൻ തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് അവർ മലയാള സിനിമയിൽ ഒന്ന് രണ്ടു പടങ്ങൾ ചെയ്തു നിൽക്കുന്ന സമയമാണ്, ഒരു പരിപാടിയിൽ വെച്ച് എന്നെ കണ്ടപ്പോൾ നയൻതാര പറഞ്ഞു.’

‘അവർക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, ഇപ്പോൾ മോഹൻലാൽ സാറിനോടൊപ്പം സിനിമയൊക്കെ ചെയ്തിരുന്നു. ചേച്ചി എന്നെ ഒന്ന് തമിഴ് സിനിമയിൽ പരിചയപെടുത്താമോയെന്ന്. അന്ന് ഞാൻ നമ്പറൊക്കെ വാങ്ങി തമിഴ് സിനിമയിലെ ചിലർക്ക് കൊടുത്തു. അങ്ങനെയാണ് അവർ നയൻതാരയെ തമിഴിലേക്ക് ക്ഷണിച്ചത്.’- എന്നാണ് ചാർമിള പറയുന്നത്.

നയൻതാര അങ്ങനെ അവർ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയെന്നും പക്ഷെ ഈ കാര്യം അവർ പിന്നീട് എവിടേയും പറഞ്ഞ് താൻ കേട്ടിട്ടില്ലെന്നുമാണ് ചാർമിള പറയുന്നത്.

ഒരുപക്ഷെ അവർക്ക് അത് അറിയില്ലായിരിക്കും. കാരണം താരങ്ങളെ വിളിക്കുമ്പോൾ അവർ പറയില്ല ഇങ്ങനെ ചാർമിള പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നൊന്നും. അവർ പറയുക തങ്ങൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ച നമ്പറാണ് എന്നൊക്കെയാണ് എന്നും ചാർമിള വിശദീകരിക്കുന്നു.

ചിലപ്പോൾ അതുകൊണ്ടായിരിക്കാം ചിലപ്പോൾ നയൻതാര എന്റെ പേര് എവിടേയും പറയാത്തത് എന്നും ചാർമിള തന്നെ വിശദീകരിക്കുന്നു.

Advertisement