മോഹൻലാലിന്റെ ബിഗ് ബ്രദറിന് 25 കോടി മുതൽമുടക്ക്; ചിത്രത്തിൽ മൂന്ന് നായികമാരും സൽമാൻ ഖാന്റെ സഹോദരനും: ഇക്കുറി സിദ്ധീഖ് ഒരുക്കുന്നത് സൂപ്പർ ആക്ഷൻ കോമഡി

22

സൂപ്പർഹിറ്റ് ചിത്രമായ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദർ അണിയറയിലൊരുങ്ങുന്നു.

25 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്നു നായികമാർ അണിനിരക്കുന്ന ചിത്രത്തിൽ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

Advertisements

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനുള്ളത്.

ജൂലൈയിൽ മോഹൻലാൽ ടീമിനൊപ്പം ജോയിൻ ചെയ്യും. തെന്നിന്ത്യൻ നടി റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഏപ്രിൽ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച വിയറ്റ്നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളിൽ ഒന്നാണ്.

ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് ശ്രമം.

Advertisement