Home Sports

ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ; ഐപിഎൽ ഫൈനലിൽ എൽ ക്ലാസിക്കോ, മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മൽസരം പൊടി പാറും

48

ന്യൂഡൽഗി : ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്ങ്സ്. ഇതോടെ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിന് കളമൊരുങ്ങി.

ക്വാളിഫയറിൽ ഡൽഹി കാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനാണ് സാധിച്ചത്.

Advertisements

മറുപടി ബാറ്റിങ്ങിൽ ചെന്നൈ 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഷെയ്ൻ വാട്സൺ (32 പന്തിൽ 50), ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 50) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.

ഒന്നാം വിക്കറ്റിൽ വാട്സൺ ഫാഫ് സഖ്യം 81 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ എത്തിയവർ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്ന (11), എം.എസ് ധോണി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

ഡ്വെയ്ൻ ബ്രാവോ (0), അമ്പാട്ടി റായുഡു (20) എന്നിവർ പുറത്താവാതെ നിന്നു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്സണിന്റെ ഇന്നിങ്സ്.

ഫാഫ് ഒരു സിക്സും ഏഴ് ഫോറും പായിച്ചു. ഡൽഹിക്ക് വേണ്ടി ട്രന്റ് ബോൾട്ട്, ഇശാന്ത് ശർമ, അക്ഷർ പട്ടേൽ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഋഷഭ് പന്ത് (38), കോളിൻ മൺറോ (27) എന്നിവരുടെ ഇന്നിങ്സാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, ദീപക് ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. പൃഥ്വി ഷാ (5), ശിഖർ ധവാൻ (18), കോളിൻ മൺറോ (27), ശ്രേയാസ് അയ്യർ (13), അക്ഷർ പട്ടേൽ (3), റുതർഫോർഡ് (10), കീമോ പോൾ (3), ട്രന്റ് ബൗൾട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

Advertisement