ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി വിമലാ രാമൻ വിവാഹിതയാകുന്നു ; വരൻ പ്രമുഖ നടൻ

72

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വിമലാ രാമൻ. കോളേജ് കുമാരൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും നസ്രാണി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തിൽ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമൻ.

ഏറെ നാളുകൾ ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നടി ഒപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കേൾക്കുന്നത് നടിയുടെ വിവാഹ വാർത്തകളാണ്.

Advertisements

ALSO READ

അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെ കുടുംബം കൈവിട്ടു ; റിലേഷൻഷിപ്പ് പരാജയമായിരുന്നു, മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നു : ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് ശ്രീയ

ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരൻ. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്.

ഇപ്പോൾ ഇരുവരും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്നതാണ് പുതിയ വിവരം. വിവാഹം ഉടൻ ഉണ്ടാവും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. തിയ്യതി അധികം വൈകാതെ പുറത്ത് വിടും.

ALSO READ

ഭീഷ്മപർവ്വത്തിലെ കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായിട്ടുണ്ട് : അനഘ മരുതോര

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് നാന്ദി കുറിച്ച വിമല രാമൻ ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

പിന്നീട് സൂര്യൻ, റോമിയോ, നസ്രാണി, കൽക്കട്ട ന്യൂസ്, കോളേജ് കുമാരൻ തുടങ്ങി തുടർച്ചയായി മലയാളത്തിൽ സിനിമകൾ ചെയ്തു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക് സിനിമകളിലും സജീവമായിരുന്നു വിമല രാമൻ.

 

Advertisement