Home Entertainment Celebrities

ഫ്ളാറ്റ് തന്നില്ല അവരെന്നെ പറ്റിച്ചു! നകുലുമായി പ്രണയം ഉണ്ടായിരുന്നെങ്കിലും അത് ബ്രേക്ക് അപ്പ് ആയിരുന്നു ; ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നു: സാനിയ

466

ഡാൻസറായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കി സിനിമയിലേയ്ക്ക് ചുവടു വച്ച താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രം ആരു മറക്കില്ല. ടെലിവിഷൻ റിയാലിറ്റി ഷോ യിലൂടെ കരിയർ തുടങ്ങി പിന്നീട് നായികയായി മാറിയിരിക്കുകയാണ് താരം.

പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നായികയായി സാനിയയുടെ അരങ്ങേറ്റം. ക്വീൻ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ പ്രധാനപ്പെട്ട റോളുകൾ അവതരിപ്പിച്ചു.

Advertisements

ALSO READ

കല്യാണം കഴിഞ്ഞ് രണ്ടിന്റെ അന്ന് അടിച്ചു പിരിഞ്ഞു ഞങ്ങൾ ഇറങ്ങി പോകാനൊക്കെ പറഞ്ഞു! കല്യാണം കഴിഞ്ഞ് വീട്ടിൽ ഇരിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് ജോലിക്ക് വിട്ടത് വിഷ്ണുവാണ് : അനുശ്രീ പറയുന്നു

ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തെ കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങൾ ഏറെയാണ് സാനിയയ്ക്ക്. മുൻപൊരു പ്രണയം ഉണ്ടായിരുന്നെങ്കിലും അത് ബ്രേക്ക് അപ്പ് ആയിരുന്നു. അതിനെ കുറിച്ച് സാനിയ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. നർത്തകനും നടനുമായ നകുൽ തമ്പിയെയാണ് സാനിയ പ്രണയിച്ചിരുന്നത്. ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ടെന്ന് സാനിയ പറയുന്നു.

”രണ്ട് വർഷം മുൻപ് തന്നെ ഞങ്ങൾ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം എത്തി കഴിയുമ്പോൾ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേർക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കുന്നുണ്ട്.

എന്റെ എല്ലാ സിനിമകളും കാണും. എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടി എന്നറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് നകുലാണ്. അവന് ഭയങ്കര സന്തോഷമായിരുന്നു. ആ അവാർഡ് എനിക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് നകുലിന് അറിയാമായിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിന്റെ സമയത്താണ് അവന് അപകടം സംഭവിക്കുന്നത്. അന്ന് കൊറോണ തുടങ്ങിയിട്ടില്ല. അപകടം നടന്ന് കുറച്ച് കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. കാണാൻ പോകാൻ പറ്റിയിട്ടില്ല. കുറേ പേർ ചോദിക്കാറുണ്ട്. അവനിപ്പോഴും നന്നായി ഇരിക്കുന്നു. അധികം വൈകാതെ തന്നെ അവൻ തിരിച്ച് വരും. എല്ലാവരും നകുലിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്.

ALSO READ

ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും, ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ! വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

ഡാൻസ് റിയാലിറ്റി ഷോ യിൽ ഒരുമിച്ച് പങ്കെടുത്തവരായിരുന്നു സാനിയയും നകുലും. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ വന്നതിന് ശേഷവും ആ ഇഷ്ടം തുടർന്നെങ്കിലും പിന്നീട് രണ്ടാളും സുഹൃത്തുക്കളായി മാറി. പതിനെട്ടാംപടി എന്ന ചിത്രത്തിൽ സാനിയയ്ക്കൊപ്പം നകുലും അഭിനയിച്ചിരുന്നു. മോഡലിങ് രംഗത്തും സജീവമായിരുന്നപ്പോഴാണ് നകുലിന്റെ ജീവിതത്തെ പിടിച്ചുലച്ചത് പോലൊരു അപകടം ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം നടന്ന വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നു താരം. 2020 ജനുവരിയിലായിരുന്നു കൊടൈക്കനാൽ റോഡിൽ വെച്ച് നകുലിന് അപകടം സംഭവിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ താരം കരിയറിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയതിനെ കുറിച്ചും സാനിയ പറഞ്ഞിരുന്നു. ബാല്യകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണത്. 65 ലക്ഷത്തിന്റെ ഫ്ളാറ്റ് അന്ന് സമ്മാനമായി ലഭിച്ചു. പക്ഷേ ഫ്‌ലാറ്റ് എവിടെ പോയെന്ന ചോദ്യത്തിന്, ഫ്ളാറ്റ് തന്നില്ല അവരെന്നെ പറ്റിച്ചു. പൈസയാണ് തന്നതെന്ന് സാനിയ തമാശരൂപേണ പറയുന്നു.

 

Advertisement