എന്റെ ജീവിത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം, ജീവിതത്തിലെ മുറിപ്പാട്; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

47937

മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്.

ക്രിക്കറ്റും സിനിമാ ലോകവും എപ്പോഴും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ക്രിക്കറ്റ് സിനിമാ താരങ്ങൾ ഒരുപാടുണ്ട്. വിരാട് കോഹ്ലിയും അനുഷ്‌ക ശർമയും ഒരു ഉദാഹരണം. അതേ പോലെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്നു മുൻ ക്യാപ്റ്റൻ കൂടിയായ എംഎസ് ധോണി. താരമെന്ന നിലയിലും നായകൻ എന്ന നിലയിലും ധോണിയ്ക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല.

Advertisements

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടാം ഏകദിന ലോകകപ്പ് നേടി തന്ന, ആദ്യത്തെ ട്വന്റി20 ലോകകപ്പ് നേടി തന്നെ, ചാനപ്യൻസ് ട്രോഫി നേടി തന്ന നായകനാണ് ധോണി. താരം കളിയിൽ നിന്നും വിരമിച്ചിട്ട് കുറച്ചായെങ്കിലും ആ പേര് ഇന്നും ഗ്യാലറികളെ ആവേശം കൊള്ളിക്കും. ഐപിഎൽ അടുത്തു നിൽക്കെ തങ്ങളുടെ പ്രിയപ്പെട്ട തലയെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Also Read
ഫ്ളാറ്റ് തന്നില്ല അവരെന്നെ പറ്റിച്ചു! നകുലുമായി പ്രണയം ഉണ്ടായിരുന്നെങ്കിലും അത് ബ്രേക്ക് അപ്പ് ആയിരുന്നു ; ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നു: സാനിയ

ധോണിയുടെ പേരും പലപ്പോഴും പല നടിമാരുമായും ചേർത്തുവെക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ സൂപ്പർ നായികയായ ദീപിക പദുക്കോണിന്റെ പേരും ധോണിയുടെ പേരിനൊപ്പം ചേർത്തുവെക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരിക്കൽ ധോണിയുടെ പേരിനൊപ്പം ഉയർന്നു വന്ന പേരായിരുന്നു റായ് ലക്ഷ്മിയുടേത്. ഒരുകാലത്ത് ധോണിയും റായ് ലക്ഷ്മിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ മാധ്യമങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു.

എന്നാൽ പിന്നീട് ഇവർ പിരിയുകയായിരുന്നു. ധാണിയും റായ് ലക്ഷ്മിയും പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ച് പലപ്പോഴായി മാധ്യമങ്ങൾ ചർച്ച ചെയ്യാറുണ്ട്. പിരിഞ്ഞിട്ടും തുടരുന്ന ഈ റിപ്പോർട്ടുകളോടുള്ള തന്റെ അതൃപ്തി റായ് ലക്ഷ്മി പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്.

ധോണിയും റായ് ലക്ഷ്മിയും കണ്ടുമുട്ടിയത് 2008 ലായിരുന്നു. സുരേഷ് റെയ്നയോടൊപ്പം ഒരു ബർത്ത്ഡേ പാർട്ടിയ്ക്ക് പോയപ്പോഴായിരുന്നു ധോണി താരത്തെ കണ്ടുമുട്ടുന്നത്. പിന്നീട് ഒരിക്കൽ ധോണി വിവാഹാഭ്യർത്ഥന നടത്തിയാൽ താൻ തയ്യാറാകുമെന്ന് വരെ റായ് ലക്ഷ്മി പറഞ്ഞിരുന്നു. എന്തായാലും ആ ബന്ധം അധികം വൈകാതെ തന്നെ അവസാനിച്ചു. പിന്നീട് 2010 ൽ ധോണി സാക്ഷിയെ വിവാഹം കഴിച്ചു.

തന്റെ ജീവിത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് റായ് ലക്ഷ്മി തന്്നെ പറഞ്ഞത്. ഒരിക്കൽ താരം ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. അടുത്തെങ്ങും വിട്ടു പോകാത്തൊരു കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാൻ മനസിലാക്കുന്നു. ഇപ്പോഴും ആളുകൾ അതേക്കുറിച്ച് പറയാനുള്ള ഉർജ്ജം കണ്ടെത്തുന്നുവെന്ന് അറിയുന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.

Also Read
കല്യാണം കഴിഞ്ഞ് രണ്ടിന്റെ അന്ന് അടിച്ചു പിരിഞ്ഞു ഞങ്ങൾ ഇറങ്ങി പോകാനൊക്കെ പറഞ്ഞു! കല്യാണം കഴിഞ്ഞ് വീട്ടിൽ ഇരിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് ജോലിക്ക് വിട്ടത് വിഷ്ണുവാണ് : അനുശ്രീ പറയുന്നു

ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങൾ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കൾ പോലും അത് ടിവിയിൽ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്. അതേ സമയം ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഇരുവരും പിരിഞ്ഞുവെങ്കിലും തങ്ങൾക്കിടയിൽ ഇപ്പോഴും ബഹുമാനമുണ്ടെന്നാണ് റായ് ലക്ഷ്മി പറയുന്നത്. എനിക്കവനെ നന്നായി അറിയാം. അതിനെ എങ്ങനെ വിളിക്കണമെന്ന് അറിയില്ല. കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയിരുന്നില്ല. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ ഇന്ന് വളരെ സന്തുഷ്ടയാണ്, ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത് എന്നായിരുന്നു താരം പറഞ്ഞത്.

Advertisement