Home Entertainment Celebrities

മൂന്ന് വിവാഹം കഴിച്ചത് മറച്ചുവെച്ച് 17കാരിയായ തന്നെ 50കാരൻ നടൻ വിവാഹം ചെയ്തു; എല്ലാം അറിഞ്ഞപ്പോൾ ഗർഭിണി; ജീവിതം പറഞ്ഞ് അഞ്ജു

932

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അഞ്ജു. ബാലതാരമായി സിനിമയിൽ എത്തിയ അഞ്ജു പിന്നീട് നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്. താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഞ്ജു അഭിനയിച്ചിട്ടുണ്ട്.

തന്റെ രണ്ടാമത്തെ വയസ്സിൽ മഹേന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയലോകത്തേക്ക് എത്തിയത്. ബേബി അഞ്ജു എന്ന പേരിലായിരുന്നു പിന്നീട് അഞ്ജു അറിയപ്പെട്ടിരുന്നത്.

Advertisements

കൗരവർ, താഴ്വാരം, നിറപ്പകിട്ട്, ജനകീയം, ജ്വാലനമീ രാവിൽ, നരിമാൻ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഞ്ജു അഭിനയിച്ചു. താരം ഗ്ലാമർസ് വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജുവിന്റെ യഥാർത്ഥ ജീവിതം സിനിമയേക്കാൾ ട്വിസ്റ്റുള്ളതായിരുന്നു.

ALSO READ- നാദിറ ആയി ജീവിക്കാൻ 17ആം വയസിൽ വീടുവിട്ടു; ഏഴോളം പേർ ഉപദ്രവിച്ചപ്പോൾ നന്നായി പോയെന്നാണ് അധ്യാപകർ പറഞ്ഞത്; നിസ്‌കാരം മുടക്കാറില്ല; ബിഗ് ബോസ് മത്സരാർഥിയുടെ കഥയിങ്ങനെ

അഞ്ജുവിന്റെ ദാമ്പത്യ ജീവിതം പൂർണപരാജയമായിരുന്നു. താരത്തിന്റെ അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവും ആയിരുന്നു. 1995 ൽ ആയിരുന്നു അഞ്ജുവിന്റെ വിവാഹം. പ്രശസ്ത കന്നട നടനായ ടൈഗർ പ്രഭാകരനെയാണ് താരം വിവാഹം കഴിച്ചത്. 1998ൽ രണ്ടാം വിവാഹവും ചെയ്തു.

Courtesy: Public Domain

ആദ്യ വിവാഹ സമയത്ത് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹത്തിന് തയ്യാറല്ലായിരുന്നു. എന്നാൽ പിന്നാലെ നടന്ന് അദ്ദേഹം സമ്മതിപ്പിച്ചെടുത്തു. അന്ന് പ്രഭാകറിന് അമ്പത് വയസായിരുന്നു. മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞു. പക്ഷെ ആ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടു. പിന്നീടാണ് സത്യങ്ങൾ പുറത്തുവന്നത്.

ഈ സമയം പ്രഭാകർ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞത് വൈകിയാണ്. താൻ അതറിഞ്ഞ് ഞെട്ടിപ്പോയി. ഇക്കാര്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോൾ താൻ തകർന്ന് പോയെന്നും അഞ്ജു പറയുന്നു.

അയാൾ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതായിരുന്നു. എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ സ്വർണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങിയെന്നും അഞ്ജു തുറന്നുപറയുന്നു.

ALSO READ- ‘ഭർത്താവിനെ ഒരു നല്ല സുഹൃത്തായി കാണുക; ഭർത്താവ് ഒരിക്കലും നമ്മുടെ പ്രോപ്പർട്ടി അല്ല, അത് ഒരു മനുഷ്യൻ ആണ്’; സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് പേളി മാണി

അന്ന് 17ാം വസിൽ സിനിമയിൽ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിച്ച് ഒരു കുട്ടിയൊക്കെയായി കുടുംബമായി ജീവിക്കണമെന്ന് തോന്നിയതെന്നും അങ്ങനെ പ്രഭാകരനെ വിവാഹം ചെയ്തുവെന്നും അഞ്ജു കൂട്ടിച്ചേർത്തു. തന്റെ അച്ഛനേക്കാൾ പ്രായമുണ്ട് അദ്ദേഹത്തിനെന്ന് പലരും പറഞ്ഞ് വഴക്ക് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.

ഒന്നരവർഷമേ അയാൾക്കൊപ്പം ജീവിച്ചുള്ളൂ, അതിനിടെ ഒരു കുഞ്ഞ് ജനിച്ചു. പിന്നീടാണ് അറിയുന്നത് അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നതെന്നും താൻ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയാണെന്ന് അറിഞ്ഞുവെന്നും താരം പറയുന്നു.അങ്ങനെ വിവാഹമോചിതയായി എന്നും അഞ്ജു കൂട്ടിച്ചേർത്തു

വിവാഹത്തിൽ ചതിക്കപ്പെട്ട താൻ പിന്നീട് വിഷാദാവസ്ഥയിൽ ആയിരുന്നു. പിന്നീട് ഇപ്പോൾ വീണ്ടും സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു.

Advertisement