Home Entertainment Celebrities

വിക്കിയാണ് എന്റെ ജീവിതം, ഇപ്പോള്‍ ഒന്നിനെ കുറിച്ചോര്‍ത്തും ടെന്‍ഷനില്ല, മനസ്സുതുറന്ന് നയന്‍താര

170

തെന്നിന്ത്യയിലെ പ്രശസ്ത താര ജോഡിയാണ് വിഘ്നേഷ് ശിവനും നയന്‍താരയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ഇരുവരും സ്വീകരിക്കുകയും ചെയ്തു.

കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ വില നല്‍കുന്നയാളാണ് വിഘ്നേഷ് എന്ന് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ വ്യക്തമാക്കാറുണ്ട്. നയന്‍താരയെ മാത്രമല്ല, അവരുടെ കുടുംബത്തേയും സ്വന്തം കുടുംബമായി കാണുന്ന വ്യക്തിയാണ് വിഘ്നേഷ്.

Advertisements

ഇപ്പോഴിതാ വിഘ്‌നേഷിനെ കുറിച്ച് നയന്‍താര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താന്‍ ലവ് എന്ന് കരുതുന്നതെല്ലാം തനിക്ക് വിക്കിയാണെന്നും തങ്ങള്‍ എന്നുമുതല്‍ പ്രണയത്തിലായോ അന്നുമുതല്‍ വിക്കിയാണ് പ്രണയമെന്നതിന്റെ നിര്‍വചനം എന്നും നയന്‍താര പറയുന്നു.

Also Read; പഠിപ്പ് നിര്‍ത്തി സിനിമയിലെത്തി, ഒടുവില്‍ സിനിമയുമില്ല, വേറെ പണിയും അറിയില്ല, കടംപെരുകി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ജീവിതം, നടന്‍ ബൈജു പറയുന്നു

വിക്കി ജീവിതത്തിലേക്ക് വന്നതോടെ തന്റെ ടെന്‍ഷന്‍ ഒക്കെ കുറഞ്ഞു. കാരണം എന്ത് പ്രശ്‌നങ്ങളുണ്ടായാലും തന്നെ അത് ബാധിക്കാത്ത രീതിയില്‍ ആ പ്രശ്‌നങ്ങളെല്ലാം വിക്കി സോള്‍വ് ചെയ്ത് തരുമെന്നും എനിക്കൊപ്പം വിക്കി ഉണ്ടാവാറുണ്ടെന്നും നയന്‍താര പറയുന്നു.

ഇപ്പോള്‍ ലൈഫ് സെറ്റിലായത് പോലെയാണ് തോന്നുന്നത്. വിക്കി എപ്പോഴും തനിക്ക് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. വിക്കിക്കൊപ്പം ട്രിപ്പുകള്‍ പോകുന്നത് തനിക്ക് വലിയ സന്തോഷമുള്ള കാര്യമാണെന്നും ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത് മുതല്‍ എക്‌സൈറ്റഡ് ആയിരിക്കുമെന്നും താരം പറയുന്നു.

Also Read; നോക്കി ചിരിച്ചവരോട് ആ ചുണ്ട് എന്റേതല്ലെന്ന് അവള്‍ പറഞ്ഞു, കല്യാണ ദിവസം ഡ്രസ്സിലുണ്ടായ ലിപ്സ്റ്റിക്കിന്റെ അടയാളത്തെക്കുറിച്ച് നിരഞ്ജന്‍ പറയുന്നു

അതേസമയം വിവാഹശേഷം തനിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് നയന്‍താര പറയുന്നു. താനും വിക്കിയും ജോലി ചെയ്യുന്നുണ്ടെന്നും തങ്ങള്‍ ഒരുപോലെയാണ് കുടുംബം നോക്കുന്നതെന്നും ഭര്‍ത്താവിന് മാത്രമല്ല കുടുംബം നോക്കാന്‍ ഭാര്യയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും നയന്‍താര പറയുന്നു.

Advertisement