തമിഴ് സിനിമാ ലോകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നയൻതാര പിന്നീട് തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി മാറി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അമ്മ ഓമന കുരിയന്റെ പിറന്നാൾ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ALSO READ

എന്നാൽ ഇത്തവണ വ്യത്യസ്ഥമായി താരത്തിന് പകരം തന്റെ ലിവിംഗ് ഇൻ ബോയ്ഫ്രണ്ട് ആയ വിഘ്‌നേഷ് ശിവൻ ആണ് ചിത്രങ്ങൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്. സിനിമ രംഗത്തെ പല മുൻനിര താരങ്ങളും ആശംസകളുമായി എത്തിയിരിക്കുകയാണ്. അമ്മു എന്ന വിഘ്‌നേഷ് ശിവന്റെ വരികളിൽ ഇരുവരും എത്ര അടുപത്തിലാണ് എന്നത് വളരെ വ്യക്തമാണ്.
View this post on Instagram
അമ്മുവിന്റെ തംഗമനസ്സിന് നൂറു വർഷം ഇനിയും ജീവിക്കട്ടെ എന്ന വരികൾ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. മനോഹരമായ വെള്ളപൂക്കൾ കൊണ്ട് അലങ്കരിച്ച ഹാളിൽ നയൻതാരയും വിഘ്‌നേഷും അമ്മ ഓമന കുരിയനും അടുത്ത സുഹൃത്തുക്കളും മാത്രമായി ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ വളരെ ലളിതായിരുന്നു ആഘോഷങ്ങൾ. മുൻപ് പലതവണയും നയൻതാരയും കുടുംബവും ഒപ്പമുള്ള ചിത്രങ്ങൾ വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്.
ALSO READ

പല ഇന്റർവ്യൂകളിലായി വിഘ്‌നേഷ് നയൻതാരയുടെ കുടുംബവുമായിട്ടുള്ള ബന്ധത്തെ കുറിച്ച് വാചാലമായിട്ടുണ്ട്. ഇവരുടെ ഓണാഘോഷ ചിത്രങ്ങൾ വിഘ്‌നേഷ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിവാഹിതരായിട്ടില്ലെങ്കിലും ആരാധകരുടെ ഇഷ്ട ജോഡികളാണ് നയൻതാരയും വിഘ്‌നേഷും. താര വിവാഹത്തിനായി തെന്നിന്ത്യ മുഴുവൻ അക്ഷമരായി കാത്തിരിക്കുകയാണ് എന്നാൽ അതിനെ കുറിച്ച് താരങ്ങൾ ഒരു സൂചനയും ഇതുവരെയും നൽകിയിട്ടില്ല. എൻഗേജ്‌മെന്റ് കഴിഞ്ഞ കാര്യം അടുത്തിടെ നയൻതാര ഒരു ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.









