വിദേശത്ത് നിന്നും കോടികള്‍ വാരി നേരിന്റെ വിജയക്കുതിപ്പ്, പുതിയ വിവരങ്ങള്‍ ഇങ്ങനെ

151

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്.

Also Read:കുട്ടിക്കാലത്ത് കണ്ട സ്വപ്‌നം സാധ്യമാക്കിയതിന് നന്ദി, ലണ്ടനില്‍ അടിച്ചുപൊളിച്ച് കൃഷ്ണകുമാറും കുടുംബവും, വൈറലായി ചിത്രങ്ങള്‍

ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് നേരിന്റെ മുന്നേറ്റം.

വിദേശത്തുനിന്നും നല്ല റിപ്പോര്‍ട്ടുകളാണ് വരുന്നത്. 16.2 കോടി രൂപയാണ് നേര് വിദേശത്ത് നിന്നും നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് ദിവസം 3.04 കോടിയാണ് നേര് നേടിയത്. ക്രിസ്തുമസിന് കേരളത്തില്‍ നിന്നും നേര് നാല് കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ഇത്; ഞങ്ങളോട് എത്രയധികം ദ്രോഹങ്ങൾ ചെയ്യുന്നുവോ, അത്രയും കൂടുതൽ ശക്തരാകും’; അഭിരാമി സുരേഷ്

ചിത്രം ഇപ്പോഴും തിയ്യേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. വക്കീല്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. താരഭാരമൊന്നുമില്ലാതെ പതിവില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം.

Advertisement