അല്ലു അർജ്ജുൻ സൗന്ദര്യം കൂട്ടാനായി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്; റെഡിറ്റിൽ ആരാധകരുടെ ചൂടൻ ചർച്ച; തെളിവായി ഇപ്പോഴത്തെയും, പണ്ടത്തെയും ഫോട്ടോകളും

113

മലയാളികൾക്ക് പ്രിയങ്കരനായ തെലുങ്ക് സിനിമാ താരമാണ് അല്ലു അർജ്ജുൻ. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരനാവുന്നത്. പിന്നീട് ഇറങ്ങിയ അല്ലുവിന്റെ സിനിമകൾ എല്ലാം തന്നെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പയ്യെ പയ്യെ മലയാളികളുടെ യൂത്ത് ഐക്കണുകളിൽ ഒരാളായി അദ്ദേഹം മാറി.കേരളത്തിൽ നിന്ന് താരത്തിന് ലഭിക്കുന്ന സ്‌നേഹത്തെ പറ്റി അല്ലു അർജ്ജുൻ പലപ്പോഴും വാചാലനാവാറുണ്ട്.

അതേസമയം പുഷ്പ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് നമ്മുടെ സ്വന്തം ബണ്ണി. 2021 ൽ പുറത്തിറങ്ങിയ പുഷ്പ സംവിധാനം ചെയ്തത് സുകുമാർ ആയിരുന്നു. മലയാളി താരം ഫഹദ് ഫാസിലാണ് സിനിമയിൽ വില്ലനായി എത്തിയത്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിൽ ഒരൊറ്റ ഗാനരംഗത്തിലൂടെ സാമന്ത സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. നിലവിൽ പുഷ്പ 2 വിന്റെ പണിപ്പുരയിലാണ് താരം എന്ന് കേൾക്കുന്നു.

Advertisements

Also Read
അന്നത്തെ മുഹമ്മദ് കുട്ടിയാണ് ഇന്നത്തെ മമ്മൂട്ടിയെന്ന് അച്ഛൻ അറിഞ്ഞത് കുറേ കാലങ്ങൾ കഴിഞ്ഞാണ്; അച്ഛന്റെ ആക്‌സിഡന്റ് കേസ് വാദിച്ചവരിൽ ഇന്നത്തെ മമ്മൂട്ടിയും ഉണ്ട്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സൗഹൃദ കഥ

ഇപ്പോഴിതാ അല്ലുവിന്റെ പഴയ ഫോട്ടോകളാണ് സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്. നടന്റെ പഴയ ലുക്കും പുതിയ ലുക്കും താരതമ്യം ചെയ്താണ് ചർച്ചകൾ. ചർച്ചയിൽ പലരും അഭിപ്രായപ്പെടുന്നത് അല്ലുവിന്റെ മുഖങ്ങൾ അന്നും ഇന്നും തമ്മിൽ വ്യത്യാസമുണ്ടെന്നാണ്. നടൻ നോസ് സർജറിയും, താടിയെല്ല് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിലർ വാദിച്ചു. റെഡിറ്റിലാണ് അല്ലു അർജുന്റെ പ്ലാസ്റ്റിക് സർജറി സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നത്.

എന്നാൽ തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരമായ അല്ലു അർജ്ജുൻ താൻ പ്ലാസ്റ്റിക് സർജറി നടത്തിയതായി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പുഷ്പ 2 ലെ അഭിനയത്തിനായി അല്ലു വാങ്ങുന്നത് 100 കോടിയെന്നാണ് പുറത്ത് നിന്നു വരുന്ന റിപ്പോർട്ടുകൾ. അല്ലുവിനെ കൂടാതെ രാം ചരണിന്റെ പഴയ മുഖവും ഇപ്പോഴത്തെ മുഖവും നോക്കുമ്പോൾ വ്യത്യാസമുണ്ട്. ഇരുവരും ബന്ധുക്കളുമാണ്. പൊതുവെ നായക നടൻമാരെ ആരാധ്യ പുരുഷൻമാരായി കാണുന്ന തെലുങ്ക് സിനിമാ ലോകത്ത് നടൻമാർക്കെതിരെ ഇത്തരം ആരോണങ്ങളും ട്രോളുകളും വരുന്നത് കുറവാണ്.

Also Read
ആദ്യം ആർ ത്ത വ ര ക്തം കണ്ടപ്പോൾ ബ്ല ഡ് ക്യാ ൻ സറാണ് എന്ന് കരുതി കരഞ്ഞു; അമ്മ ഒന്നും പറഞ്ഞുതന്നിട്ടില്ല; ബ്രാ ഇടുമ്പോഴുള്ള ഇറി റ്റേ ഷനും വേദ നയും ആരുപറയാൻ: അനുമോൾ

അല്ലു അർജ്ജുനു, രാംചരണും ബന്ധുക്കൾ ആയത് കൊണ്ട് തന്നെ ഇരുവർക്കും സർജറി ചെയ്ത കാര്യങ്ങൾ അറിയാം എന്നാണ് ആരാധകർ പറയുന്നത്. കോസ്‌മെറ്റിക് സർജറി ചെയ്ത കാര്യം ആരാധകർ അറിഞ്ഞാൽ നാണേേക്കകുമെന്ന് കരുതിയാണ് താരങ്ങൾ പുറത്ത് പറയാത്തതെന്നും ആരാധകർ ചർച്ചയിൽ പറയുന്നുണ്ട്‌

Advertisement