Home Entertainment Celebrities

രജനികാന്തിന്റെ ജയിലര്‍ ഇനി തകര്‍ക്കും; നിര്‍ണായക വേഷത്തില്‍ മോഹന്‍ലാലും എത്തും! ആവേശത്തില്‍ ആരാധകര്‍

135

ഇന്ത്യ സിനിമാലോകത്തിന്റെ താരതാജാവാണ് രജനികാന്ത്. സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുന്നത് പതിവാണ്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ സിനിമയുടെ ഓരോ വാര്‍ത്തയ്ക്കും കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ രജനി ‘ജയിലര്‍’ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ഇതെന്നആണ് സൂചന. ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്.

Advertisements

ഓണ്‍ലൈനില്‍ എത്തുന്ന ഓരോ ‘ജയിലര്‍’ അപ്‌ഡേറ്റുകള്‍ക്കും വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാ ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത ഇപ്പോള്‍തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ALSO READ- ദുല്‍ഖറിനെക്കാളും മമ്മൂക്കയുടെ മുഖഛായ എനിക്കാണ് കിട്ടിയത്; പക്ഷെ ദുല്‍ഖറും മഖ്ബൂലും ചെയ്യാത്ത ആ കാര്യം താനും ചെയ്യില്ല; അഷ്‌കര്‍ സൗദാന്‍ പറഞ്ഞത് കേട്ടോ?

മലയാളികളുടെ പ്രിയങ്കരനായ മോഹന്‍ലാലും രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. അതേസമയം, പ്രധാന വേഷമല്ലെന്നും ഒരു അതിഥി വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും ചില സോഷ്യല്‍മീഡിയ പേജുകള്‍ പറയുന്നു.

mohanlal12

ജയിലരില്‍ രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ALSO READ- തന്റെ സിനിമകള്‍ കാണിച്ചാല്‍, ‘ഒന്ന് നിര്‍ത്തുമോ’ എന്നാണ് മകന്‍ പറഞ്ഞത്; ഒടുവില്‍ ലാലേട്ടന്‍ അതിശയിപ്പിയ്ക്കുന്ന അഭിനേത്രിയാണ് എന്ന് പറഞ്ഞതോടെ മകന്‍ ഞെട്ടി: നടി അഞ്ജു

തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നിവയാണ് നെല്‍സണ്‍ന്റെ മുന്‍ചിത്രങ്ങള്‍.

സ്റ്റണ്ടി ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement