ദുല്‍ഖറിനെക്കാളും മമ്മൂക്കയുടെ മുഖഛായ എനിക്കാണ് കിട്ടിയത്; പക്ഷെ ദുല്‍ഖറും മഖ്ബൂലും ചെയ്യാത്ത ആ കാര്യം താനും ചെയ്യില്ല; അഷ്‌കര്‍ സൗദാന്‍ പറഞ്ഞത് കേട്ടോ?

10935

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താരത്തിന്റെ അടുത്തായി ഇറങ്ങിയ ിനിമകളുടെ എല്ലാം വിജയം താരത്തിന്റെ മൂല്യം ഈ പ്രായത്തിലും ഉയരെയാണ് എന്ന് തെളിയിക്കുന്നതാണ്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ബന്ധു കൂടി സിനിമാ ലോകത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. സഹോദരി സൗദയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് സിനിമയില്‍ എത്തിയിരിക്കുന്നത്. ഇബ്രാഹിംകുട്ടി, മഖ്ബൂല്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കു പിറകെ മമ്മൂട്ടി കുടുംബത്തില്‍നിന്നു നാലാമനായാണ് അഷ്‌കറിന്റെ അരങ്ങേറ്റം. അഷ്‌കറിന്റെ പുതിയ സിനിമ ‘മൈ ഡിയര്‍ മച്ചാന്‍സ്’ റിലീസിനൊരുങ്ങുകയാണ്.

Advertisements

യഥാര്‍ഥത്തില്‍ നേര്‍കാഴ്ചയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനേക്കാളും താരത്തിന്റെ രൂപ സാദൃശ്യം ലഭിച്ചിരിക്കുന്നത് പെങ്ങളുടെ മകനായ അഷ്‌കര്‍ സൗദാനാണ്. താരം തന്നെയാണ് ഇര്രാപ്യം പറയുന്നത്. അഭിനയ മോഹം തലക്ക് പിടിച്ച് ചില ആല്‍ബങ്ങള്‍ ചെയ്തു നടന്നിരുന്നു. ആദ്യാമായി മമ്മൂക്ക തന്നെയാണ് അവസരം നല്‍കിയതെന്നും അഷ്‌കര്‍ പറയുന്നുണ്ട്. തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ കുട്ടിത്താരമായി അഷ്‌കറും എത്തിയിരുന്നു.

ALSO READ- തന്റെ സിനിമകള്‍ കാണിച്ചാല്‍, ‘ഒന്ന് നിര്‍ത്തുമോ’ എന്നാണ് മകന്‍ പറഞ്ഞത്; ഒടുവില്‍ ലാലേട്ടന്‍ അതിശയിപ്പിയ്ക്കുന്ന അഭിനേത്രിയാണ് എന്ന് പറഞ്ഞതോടെ മകന്‍ ഞെട്ടി: നടി അഞ്ജു

തനിക്ക് ഇന്നും തന്റെ മാമ ആയ മമ്മൂക്കയെ പേടിയാണ്, എന്തെങ്കിലും ഒരു കാര്യം അദ്ദേഹത്തോട് പറയാനുണ്ടെങ്കില്‍ അത് അത് ഒന്നുകില്‍ പുറകില്‍ നിന്ന് അല്ലെങ്കില്‍ വാട്‌സാപ്പ് വഴിയുമാണ് പറയാറുള്ളതെന്ന്് അഷ്‌കര്‍ പറയുന്നത്. ”തസ്‌കരവീരന്‍ എന്ന സിനിമയില്‍ കൂടിയാണ് ഞാന്‍ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. തന്നെ അഭിനയിപ്പിക്കുന്നതിനെപ്പറ്റി സംവിധായകന്‍ മമ്മുക്കയോട് അഭിപ്രായം ചോദിച്ചു. ഉടന്‍ അമ്മാവന്‍ വിളിച്ചു, പേടിയുണ്ടോ തന്റെ കൂടെ അഭിനയിക്കാന്‍ എന്ന് മാത്രം ചോദിച്ചുള്ളൂവെന്നും അഷ്‌കര്‍ പറയുന്നു.

താനും സിനിമയിലേക്ക് എത്തുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ അദ്ദേഹം ആകെ പറഞ്ഞത് ‘എനിക്ക് ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നാണ്’ എന്നാണ്. സത്യത്തില്‍ എന്റെ സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അഷ്‌കര്‍ വെളിപ്പെടുത്തുന്നു. ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല.’

‘ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയതല്ല . മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. താനും അങ്ങനെ തന്നെയാണ് വളരാന്‍ ആഗ്രഹിക്കുന്നതെന്നും അഷ്‌കര്‍ പറയുന്നു.

Advertisement