തന്റെ സിനിമകള്‍ കാണിച്ചാല്‍, ‘ഒന്ന് നിര്‍ത്തുമോ’ എന്നാണ് മകന്‍ പറഞ്ഞത്; ഒടുവില്‍ ലാലേട്ടന്‍ അതിശയിപ്പിയ്ക്കുന്ന അഭിനേത്രിയാണ് എന്ന് പറഞ്ഞതോടെ മകന്‍ ഞെട്ടി: നടി അഞ്ജു

243

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അഞ്ചു പ്രഭാകര്‍. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉളപ്പടെയുള്ള മുന്‍ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള താരം കൂടിയാണ് അഞ്ചു. താഴ് വാരം, കൗരവര്‍, പണ്ട് പണ്ട് ഒരു രാജകുമാരി, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും തുടങ്ങി മലയാളത്തില്‍ മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ അഞ്ജു നായികയായും സഹതാരമായും ഒക്കെ എത്തിയിട്ടുണ്ട്.

Advertisements
Courtesy: Public Domain

അതേ സമയം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിനെ തന്റെ കരിയറിനെ കുറിച്ചും കുറിച്ചുമെല്ലാം അഞ്ചു തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷന്‍ ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്‌സാണ്.

ALSO READ- തന്റെ സിനിമകള്‍ കാണിച്ചാല്‍,’ഒന്ന് നിര്‍ത്തുമോ’ എന്നാണ് മകന്‍ പറഞ്ഞത്; ഒടിവില്‍ ലാലേട്ടന്‍ അതിശയിപ്പിയ്ക്കുന്ന അഭിനേത്രിയാണ് എന്ന് പറഞ്ഞതോടെ മകന്‍ ഞെട്ടി: നടി അഞ്ജു

മമ്മൂക്ക, ലാലേട്ടന്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക് മാതൃകയാണ്. ലാലേട്ടന്‍ ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതുപോലെ തന്നെ കുട്ടിക്കളിയും കൂടുതലാണ്.

തന്റെ പത്താം വയസ്സില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞ താരമാണ് അഞ്ജു. തന്റെ പത്താം വയസ്സില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അഞ്ജു ഒരു പുതു ചരിത്രം അവിടെ സൃഷ്ടിച്ചു. ഇപ്പോഴിതാ തന്റെ മകന്‍ തന്നെ മനസ്സിലാക്കിയ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റെഡ് കാര്‍പെറ്റ് ഷോയിലാണ് താരം തന്റെ വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ;

ALSO READ- ഒടുവില്‍ ആഗ്രഹം സഫലമായി; വീണ്ടും നിത്യ ദാസിന് താലി ചാര്‍ത്തി അരവിന്ദ്; സാക്ഷിയായി മക്കളും!

ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം മകന് കാണിച്ച് കൊടുക്കുമ്പോള്‍ എന്നും പുച്ഛമായിരുന്നു. അമ്മ ഒന്ന് നിര്‍ത്താമോ എന്ന് അവന്‍ പറയും. ഒരിക്കല്‍ അവന്‍ മോഹല്‍ലാല്‍ സാറിനെ കാണാനിടയായി. ചെന്നെയിലെ റാഡിസല്‍ ബ്ലൂ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഞാനും മകനും, സഹോദരനും കൂടെ ഡിന്നറിന് പോയതായിരുന്നു അവിടെ.

എന്നെ കണ്ടവഴിക്ക് സാറ് വന്ന് സംസാരിച്ചു. മകനോട് പേരൊക്കെ ചോദിച്ചപ്പോള്‍ എല്ലാത്തിനും അവന്‍ മറുപടി പറഞ്ഞു. അപ്പോഴാണ് അദ്ദേഹം നിന്റെ അമ്മ ആരാണെന്ന് അറിയോ എന്ന് അവനോട് ചോദിക്കുന്നത്. ചെറിയ പ്രായം മുതല്‍ അഭിനയത്തിലേക്ക് വന്ന്, അതിശയിപ്പിയ്ക്കുന്ന പ്രകടനങ്ങള്‍ കാഴ്ച വച്ച അഭിനേത്രിയാണ്. നിങ്ങള്‍ക്കൊന്നും പറ്റില്ല, അവളുടെ അഭിനയത്തിന് അടുത്തെത്താന്‍’.

ലാല്‍ സര്‍ തന്നെ കുറിച്ച് അങ്ങിനെയൊക്കെ പറയും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്ന് എന്റെ മകന്‍ ചോദിച്ചു, അമ്മാ നിങ്ങള്‍ ഇത്രയും വലിയ അഭിനേത്രിയായിരുന്നോ എന്ന്. എന്റെ കരിയറില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ആണ്. അഞ്ജു ഒരു സിംഗിള്‍ പാരന്റാണ്. ഇപ്പോള്‍ പ്ലസ്ടുവിന് പഠിയ്ക്കുകയാണ് അഞ്ജുവിന്റെ മകന്‍ അര്‍ജ്ജുന്‍.

Advertisement