ഒടുവില്‍ ആഗ്രഹം സഫലമായി; വീണ്ടും നിത്യ ദാസിന് താലി ചാര്‍ത്തി അരവിന്ദ്; സാക്ഷിയായി മക്കളും!

155

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തത്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.

ALSO READ- അന്ന് മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ കൂടെ കിടത്തിയത് അതിന് വേണ്ടി, വെളിപ്പെടുത്തലുമായി നടി ഇഷ ഗൂപ്ത

2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുമക്കളാണുള്ളത്. കാശ്മീരിയായ അരവിന്ദ് എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂവായിരുന്നു. ഇപ്പോഴിതാ താരം ഭര്‍ത്താവിനെ രണ്ടാമതും വിവാഹം ചെയ്തിരിക്കുകയാണ്.

താരം ജഡ്ജസായി എത്തുന്ന ഞാനും ഞാനെന്റാളും പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ പരിപാടിയുടെ മുന്നോടിയായി നടിയുടെ ഭര്‍ത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് കേരള സ്റ്റൈലില്‍ വീണ്ടും ഒരു താലികെട്ട് നടത്തിയത്. ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ALSO READ- ഏറ്റവും വെറുക്കുന്നത് സ്വന്തം അച്ഛനെ, എനിക്ക് ശ്രദ്ധിക്കപ്പെടണം, ആരും സഹായിക്കാനില്ല,അന്ന് ആ വിവാദമുണ്ടാക്കിയത് മനഃപ്പൂര്‍വ്വം, നടി അന്‍ജലിന്‍ പറയുന്നു

ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. പിന്നാലെയാണ് നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന്‍ ജോണി ആന്റണി പറഞ്ഞത്.

കേരളാസ്‌റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നുമാണ് ജോണി പറയുന്നത്. അങ്ങനെ എല്ലാവരുടെയും നിര്‍ബന്ധത്തിനൊടുവില്‍ നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയായിരുന്നു. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു.

Advertisement