അന്ന് മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ കൂടെ കിടത്തിയത് അതിന് വേണ്ടി, വെളിപ്പെടുത്തലുമായി നടി ഇഷ ഗൂപ്ത

379

ഇന്ത്യ മുഴുവൻ ആരാധകരുള്ള, അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ബോളിവുഡിൽ തിളങ്ങിയ താരസുന്ദരിയാണ് നടി ഇഷ ഗുപ്ത. ഹിന്ദി,തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. ജന്നത്ത് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു ഇഷയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.

ജന്നത്ത് 2ന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാസ്, ചക്രവ്യൂഹ്, രസ്തം, കമാന്റോ 2 എന്നീ ചിത്രങ്ങളിലും അമ്പരപ്പിക്കുന്ന വേഷങ്ങളിൽ ഇഷ എത്തി. മോഡലിങ്ങിലൂടെ ആണ് ഇഷ ഗുപ്ത സിനിമയിലേക്ക് എത്തുന്നത് മുൻ ഫെമിന മിസ് ഇന്ത്യ ആയിരുന്നു ഇഷ ഗുപ്ത.

Advertisements

താരത്തിന്റെ അതീവ ഹോട്ടായിട്ടുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം പലപ്പോഴും ചർച്ചയായി മാറാറുണ്ട്. അതേ സമയം
ബോളിവുഡിന്റെ മോശം വശങ്ങളെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് നടി ഇഷ ഗുപ്ത. സംവിധായകരിൽ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇഷ ഗുപ്ത പലപ്പോഴും വെളിപ്പെടുത്തിയട്ടുണ്ട്.

Also Read
സന്തോഷം പെട്ടെന്ന് ദേഷ്യമാവും, ഇപ്പോള്‍ ക്ഷീണവും ഛര്‍ദിയുമൊക്കെയാണ്, മൂന്നാംമാസത്തിലെ വിശേഷങ്ങളുമായി നടി അഞ്ജലി ശരത്ത്

ഇപ്പോഴിതാ ഇഷയുടെ ചില തുറന്നു പറച്ചിലുകൾ ആണ് വൈറൽ ആയി മാറുന്നത്. ഒരു ഡയറക്ടർ സെറ്റിൽ വച്ച് ചീത്ത വിളിച്ചിട്ടുണ്ട്. താൻ അങ്ങനെ സെറ്റിൽ ലേറ്റ് ആയി വരുന്ന ആളല്ല. ഒരു ദിവസം വസ്ത്രത്തിന്റെ പ്രശ്നം വന്നു. അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞിരുന്നു. പക്ഷെ അവർ തമ്മിൽ കമ്മ്യൂണിക്കേഷനിൽ പ്രശ്നം വന്നു.

താൻ സെറ്റിൽ എത്തിയപ്പോൾ ക്ഷമിക്കണം എന്ന് പറഞ്ഞു. ഡയറക്ടർ ഹിന്ദിയിൽ തന്നെ ചീത്ത പറഞ്ഞു. താൻ ശാന്തതയോടെ സംസാരിച്ചെങ്കിലും പിന്നെയും അയാൾ മോശമായി സംസാരിച്ചു. രണ്ടാമതും ചീത്ത പറഞ്ഞപ്പോൾ താൻ പ്രതികരിച്ചു. അതേ വസ്ത്രത്തിൽ തന്നെ സെറ്റിൽ നിന്ന് ഇറങ്ങി.

പിന്നീട് പ്രൊഡ്യൂസർമാരും ഇപിമാരും വിളിച്ചു. രണ്ട് ദിവസത്തിന് ശേഷം സംവിധായകൻ മാപ്പ് പറഞ്ഞു. ഔട്ട് ഡോർ ഷൂട്ടിനിടെ തന്റെ പേഴ്സണൽ സ്പേസിലേക്ക് കയറാൻ ശ്രമിച്ച ഒരു സംവിധായകൻ ഉണ്ടായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തിയാണ് ഈ സാഹചര്യത്തെ താൻ മറികടന്നത്.

പ്രേതത്തെ അല്ല താൻ പേടിച്ചത് ഈ വ്യക്തിയെ ആണ്. താരങ്ങളുടെ മക്കളോട് അവർ ഇങ്ങനെ ചെയ്യില്ല. കാരണം അവരുടെ മാതാപിതാക്കൾ ഇവരെ തീർക്കുമെന്ന് അവർക്ക് അറിയാം. ഒന്നും നടക്കില്ലെന്നായപ്പോൾ തന്നോട് പ്രതികാര മനോഭാവത്തിൽ പെരുമാറിയിട്ടുണ്ട്. സമാനമായി ഒരു നിർമ്മാതാവ് ആഗ്രഹത്തിന് വഴങ്ങാത്തതിന് സിനിമയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചിരുന്നു എന്നും ഇഷ ഗുപ്ത വ്യക്തമാക്കുന്നു.

അതേ സമയം നിറയെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ഇഷ ഗുപ്ത. ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇഷ ഗുപ്ത തുടർന്ന് സൂപ്പർ താരങ്ങൾക്കൊപ്പമുളള സിനിമകളിലെല്ലാം അഭിനയിച്ചിരുന്നു. ഹോളിവുഡ് നടി ആൻജെലിന ജൂലിയുമായാണ് ഇഷയെ ആരാധകർ താരതമ്യം ചെയ്യുന്നത്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവവയ്ക്കുന്ന ഓരോ ഫോട്ടോയും ആരാധകർക്ക് ഏറെ പ്രിയമാണ്.

Also Read
ഏറ്റവും വെറുക്കുന്നത് സ്വന്തം അച്ഛനെ, എനിക്ക് ശ്രദ്ധിക്കപ്പെടണം, ആരും സഹായിക്കാനില്ല,അന്ന് ആ വിവാദമുണ്ടാക്കിയത് മനഃപ്പൂര്‍വ്വം, നടി അന്‍ജലിന്‍ പറയുന്നു

Advertisement