വീണ്ടും അമ്മയാവാന്‍ ഒരുങ്ങിയോ കാവ്യ , സന്തോഷ വാര്‍ത്ത പങ്കുവെച്ച്

16884

മലയാള സിനിമയിലെ ശാലീന സുന്ദരി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ നടി കാവ്യ മാധവന്‍. അന്നും ഇന്നും മലയാളികളുടെ മനസ്സിലെ താരസുന്ദരിയാണ് കാവ്യ. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കില്‍ പോലും പ്രേക്ഷക മനസ്സില്‍ ഇന്നും ഉണ്ട് ഈ നടി. ഒരുകാലത്ത് കാവ്യ സിനിമകള്‍ ഒഴുകിയിരുന്നു. കാവ്യ നായികയായി എത്തിയ ഒട്ടുമിക്ക ചിത്രങ്ങള്‍ ഹിറ്റാവുകയും ചെയ്തു. എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങി കാവ്യ.

Advertisements

നടന്‍ ദിലീപിനെയാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. സ്‌ക്രീനില്‍ മികച്ച ജോഡികള്‍ ആയിരുന്നു കാവ്യ ദിലീപ്. ഇവര്‍ ഒന്നിക്കണമെന്ന് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചു, ഒടുവില്‍ ജീവിതത്തിലും ഈ താരങ്ങള്‍ ഒന്നിച്ചു. ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് കാവ്യ.

എങ്കിലും എന്നാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് എന്ന ചോദ്യം കാവ്യ ഇപ്പോഴും കേള്‍ക്കേണ്ടി വരാറുണ്ട്. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ കാവ്യയുടെ ചില ഫോട്ടോസും ആരാധകര്‍ക്കിടെ എത്തിയിരുന്നു. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റ് കണ്ടാല്‍ അറിയാം കാവ്യ മാധവന്‍ എന്ന നടിയെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല എന്ന്. കാരണം നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന കാവ്യ ഇപ്പോള്‍ മക്കള്‍ക്കൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.

Also readഏഴു വര്‍ഷം അവര്‍ ഒന്നിച്ച് ലോകം ചുറ്റി അന്നൊന്നും ആരും ഒന്നും പറഞ്ഞില്ലലോ, തിരക്കുള്ള പലരും ഇത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ട്; വിമര്‍ശിച്ച് വനിത

നടിയുടെ ഓരോ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുമ്പോഴും നടിയുടെ തിരിച്ചുവരവിന്റെ സൂചനയാണോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോഴിതാ കാവ്യ മാധവന്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്നതിന്റെ ചില സൂചന പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു പോസ്റ്റ് തന്നെയാണ് ഇതിന്റെ കാരണവും .

കാവ്യയെ സംബന്ധിയ്ക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ആ വലിയ സര്‍പ്രൈസിന് നിങ്ങള്‍ തയ്യാറാണ് എന്ന് ചോദിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

Also readഒരു നടനു വേണ്ട ശബ്ദമോ സൗന്ദര്യമോ ഒന്നുമില്ലാത്ത ഒരാളാണ് മോഹൻലാൽ; അദ്ദേഹം ലോകം അറിയപ്പെടുന്ന വ്യക്തിയായി; വൈറലായി കൊച്ചുപ്രേമന്റെ വാക്കുകൾ

ഇത് കണ്ടതോടെ എന്താണ് കാര്യം എന്ന് തിരക്കി ആരാധകരും എത്തി. കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യത്തിനൊപ്പം നടി വീണ്ടും ഗര്‍ഭിണിയായോ എന്നും ചിലര്‍ ചോദിക്കുന്നു. എന്തായാലും ആ വാര്‍ത്ത അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement