തലൈവര്‍ 171 വരുന്നു; ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി ലോകേഷ് കനകരാജ്

16

താനൊരു മികച്ച സംവിധായകനാണെന്ന് ലോകേഷ് കനക രാജ് തെളിയിച്ചു കഴിഞ്ഞതാണ്. ഈ താരം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. അതേസമയം തമിഴ് താരം രജനീകാന്തിനെ വെച്ചുകൊണ്ടാണ് ലോകേഷ് പുതിയ സിനിമ ചെയ്യുന്നത്. 

ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയെല്ലാം നേരത്തെ പുറത്തു വന്നിരുന്നു. തലൈവര്‍ 171 എന്നാണ് വിശേഷണ പേര്. സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

Advertisements

അതേസമയം സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് .

തമിഴകത്ത് ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു. ദളപതി വിജയ്‌യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

Advertisement