ഫഹദുമായുള്ള സിനിമക്ക് ശേഷം, രണ്ട് ആഴ്ച്ച ഞാൻ ഡിപ്രഷനടിച്ച് വീട്ടിലിരുന്നു; ഫോണിലൂടെയും, നേരിട്ടും എനിക്ക് എതിരെ ഒരുപാട് പേർ സംസാരിച്ചു; തുറന്ന് പറഞ്ഞ് നിഖില വിമൽ

4897

ഭാഗ്യദേവത എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിഖില വിമൽ 24*7 എന്ന സിനിമയിലുടെയാണ് ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നിഖിലയുടെ ക്യാരക്ടറായിട്ടുള്ള കബനി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിലവിൽ മലയാളത്തിന് പുറമേ, തമിഴിലും, തെലുങ്കിലും താരം അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, ഓരോ നടന്മാർക്കൊപ്പമുള്ള തന്റെ അഭിനയ മുഹൂർത്തം പങ്ക് വെച്ച് നടി നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. ഫഹദിനൊപ്പമുള്ള അഭിനയത്തിന് ശേഷം രണ്ടാഴ്ച്ച ഡിപ്രഷനടിച്ച് വീട്ടിലിരിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ശ്രീനിവാസൻ തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് ഞാനും ഫഹദും ഒരുമിച്ചഭിനയിച്ചത്. എനിക്ക് ഒരുമിച്ച് വർക്ക് ചെയ്യണം എന്ന് ഒരുപാട് ആഗ്രഹം തോന്നിയ നടനാണ് ഫഹദ് ഫാസിൽ.

Advertisements

Also Read
വിഷു ദിനത്തിൽ മതിൽ ചാടി പോയി പ്രണയം കേട്ടു; തിരിച്ചും മതിൽ ചാടിയോ എന്ന് മോഹൻലാൽ; നാണം വരുന്നെന്ന് എ്ഞ്ജലിൻ; കൂട്ടച്ചിരി

ഞാൻ പ്രകാശൻ സത്യൻ അങ്കിളിന്റെ സിനിമ കൂടെ ആയതുകൊണ്ട് അധികം ചിന്തിക്കേണ്ടി വന്നില്ല. ഫഹദ് നിന്നെ തേക്കുന്ന സിനിമയാണ് എന്നാണ് എന്നോട് പറഞ്ഞത്. അഭിനയിക്കുമ്പോഴും എനിക്ക് അത് തന്നെയായിരുന്നു തോന്നിയതെന്ന് നിഖില പറയുന്നു. ആ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഞാൻ ഫഹദ് ഫാസിലിനെ ആദ്യമായി നേരിട്ട് കാണുന്നത്. അതിന് മുൻപോ ശേഷമോ യാതൊരു ബന്ധവും ഇല്ല. സിനിമ റിലീസായി നല്ല പ്രേക്ഷക പ്രീതിയും നേടി. എന്നാൽ രാണ്ടാഴ്ചയോളം എനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. എന്നും രാവിലെ ഓരോരുത്തർ വിളിക്കും, നീ എന്തിനാടീ പ്രകാശനെ തേച്ചത് എന്ന് ചോദിച്ചു കൊണ്ടായിരിക്കും കോൾ. അവസാനം ഡിപ്രഷനായി വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു.

എന്നും ഇത് പോലെ തെറി കോളുകളായിരുന്നു. ഇപ്പോഴും അതേപോലുളള അനുഭവം ഉണ്ടാവാറുണ്ട്. ലുലു മാളിൽ ഒക്കെ ചെല്ലുമ്പോൾ ചിലർ ചോദിക്കും, ഒരു മൂന്ന് ലക്ഷം രൂപ എടുക്കാനുണ്ടാവുമോ എന്ന്. എന്താണ് സംഗതി എന്ന് അറിയാതെ ഞാൻ മിഴിച്ചു നിൽക്കും. ജർമൻകാരനെ കെട്ടിപ്പോയതല്ലേ, കാശ് കൈയ്യിലുണ്ടാവും എന്ന് പറയുമ്പോഴാണ് കാര്യം മനസ്സിലാവുന്നത്. ഞാൻ എന്തോ മികച്ചതായി ചെയ്തത് കൊണ്ടല്ല, അത്രയധികം കൺവിൻസിങ് ആയിട്ടാണ് ഫഹദ് പ്രകാശൻ എന്ന കഥാപാത്രത്തെ ചെയ്തത്. അതുകൊണ്ടാണ് പ്രേക്ഷകർ എന്നെ പഴിക്കുന്നത്.

Also Read
ഒന്നോ രണ്ടോ പിള്ളേർ ആണെങ്കിൽ ഓർത്തു വയ്ക്കാം ഇതിപ്പോ നാലെണ്ണം ഇല്ലേ;സ്വന്തം ഇഷ്ടമാണ് മക്കളുടെ ഇഷ്ടമെന്ന് കരുതിയെന്ന് കൃഷ്ണകുമാർ

ഞാൻ വലിയ മമ്മൂട്ടി ഫാൻ അല്ല. പക്ഷെ മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. ആ പേര് കേട്ടാൽ തന്നെ എനിക്ക് സന്തോഷം തോന്നും. എന്റ ആദ്യ നായകനാണ് ദിലീപ്. വർക്ക് ചെയ്യാൻ നേരം ഒരുപാട് കംഫർട്ട് ആക്കുന്ന ആളാണ് അദ്ദേഹം. ബന്ധം എപ്പോഴും സൂക്ഷിക്കുന്ന വ്യക്തിയാണ് ദുൽഖർ. വളരെ കൂളാണ് ദുൽഖർ. വളരെ ജനുവിനായിട്ടുള്ള വ്യക്തിയാണ് ആസിഫ് എന്നാണ് നിഖില പറഞ്ഞത്.

Advertisement