ഉഷാറായി നില്‍ക്കൂ എന്ന് എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, വളരെ സ്വീറ്റ് പേഴ്‌സണാണ് സണ്ണി ലിയോണ്‍, താരത്തെ കുറിച്ച് നിശാന്ത് സാഗര്‍ പറയുന്നതിങ്ങനെ

132

ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

Advertisements

ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.

Also Read: അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്; ഞാൻ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു; പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് മമ്മൂട്ടി വിളിച്ചു; ക്യാപ്റ്റൻ സത്യനെ മമ്മൂട്ടി തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെ

കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ഇന്‍ഡോ അമേരിക്കന്‍ ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നിഷാന്ത് സാഗര്‍.

ആ പടം ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ റിലീസ് ചെയ്തില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഒരു മലയാളിയായിരുന്നു അതിന്റെ നിര്‍മ്മാതാവെന്നും തനിക്ക് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു ആ ചിത്രമെന്നും താരം പറയുന്നു.

Also Read: പ്രഭാസിനെ പരസ്യമായി വെല്ലുവിളിച്ച് അനുഷ്‌ക, ചലഞ്ച് ഏറ്റെടുത്ത് കിടലന്‍ മറുപടിയുമായി താരം, ഞെട്ടി ആരാധകര്‍

വളരെ സ്വീറ്റായിട്ടാണ് സണ്ണിലിയോണ്‍ ആളുകളോട് സംസാരിക്കുന്നത്. വളരെ പ്രൊഫഷണലായിരുന്നു അവരെന്നും ഉഷാറായി നില്‍ക്കൂ എന്നൊക്കെ പറഞ്ഞ് നമ്മളെ ഓണാക്കിയെടുക്കുമെന്നും വളരെ ഇന്‍സ്പയര്‍ ചെയ്യുന്ന വ്യക്തിയാണ് സണ്ണി ലിയോണെന്നും നല്ലൊരു ഹ്യൂമന്‍ ബിയിങ് ആണെന്നും നിഷാന്ത് പറയുന്നു.

Advertisement