ജവാനും ആറ്റ്‌ലിക്കും ഷാരൂഖ് ഖാനും ആശംസകള്‍ നേര്‍ന്ന് ലോകേഷ് കനകരാജ്, ലിയോക്ക് വേണ്ടിയും കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

85

ബോളിവുഡ് സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാലങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം ഇന്ന് തിയ്യേറ്ററുകളില്‍ എത്തുകയാണ്.

Advertisements

ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തെപ്പറ്റി വമ്പന്‍ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമുള്ളത്. ഇപ്പോഴിതാ തമിഴിലെ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ജവാന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Also Read: 16 വര്‍ഷമായുള്ള പിണക്കം അവസാനിച്ചു, പരസ്പരം ആലിംഗനം ചെയ്ത് ഷാരൂഖ് ഖാനും സണ്ണി ഡിയോളും, കൈയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍

ട്വിറ്ററിലൂടെയായിരുന്നു ലോകേഷ് കനകരാജ് ആശംസകള്‍ അറിയിച്ചത്. ജവാനും, ആറ്റ്‌ലിക്കും ഷാരൂഖ് ഖാനും സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ എന്ന് ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ വിജയ് നായകനായി എത്തുന്ന ഏറ്റവും ചിത്രമായ ലിയോയുടെ വിശേഷങ്ങളെക്കുറിച്ച് ലോകേഷ് കനകരാജിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണിപ്പോള്‍.

Also Read: അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്; ഞാൻ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു; പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് മമ്മൂട്ടി വിളിച്ചു; ക്യാപ്റ്റൻ സത്യനെ മമ്മൂട്ടി തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെ

ഒക്ടോബര്‍ 19നാണ് ചിത്രം തിയ്യറ്ററിലെത്തുക. അതേസമയം, ഷാരൂഖ് ഖാന്റെ ജവാനില്‍ വിജയ് അതിഥി വേഷത്തിലെത്തുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി ആറ്റ്‌ലി രംഗത്തെത്തിയിരുന്നു.

Advertisement