16 വര്‍ഷമായുള്ള പിണക്കം അവസാനിച്ചു, പരസ്പരം ആലിംഗനം ചെയ്ത് ഷാരൂഖ് ഖാനും സണ്ണി ഡിയോളും, കൈയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍

106

പ്രമുഖ ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാനും സണ്ണി ഡിയോളും. ഇരുവരും തമ്മില്‍ പതിനാറ് വര്‍ഷത്തോളമായി പിണക്കത്തിലായിരുന്നു. ബോളിവുഡില്‍ എപ്പോഴും വലിയ ചര്‍ച്ചയായിരുന്നു ഇരുവരും തമ്മിലുള്ള വഴക്ക്.

Advertisements

താന്‍ പതിനാറ് വര്‍ഷത്തോളമായി ഷാരൂഖ് ഖാനോട് സംസാരിച്ചിട്ടെന്ന് അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സണ്ണി ഡിയോള്‍ പറഞ്ഞിരുന്നു. 1993ല്‍ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ഡര്‍ എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള പിണക്കം.

Also Read: അതാണ് സനാതനധര്‍മ്മം, മുസ്ലീമായി ജനിച്ചിട്ട് പോലും അവരെനിക്ക് ക്ഷേത്രങ്ങള്‍ പണിതുവെന്ന് ഖുശ്ബു, നാളയുടെ വഴികാട്ടികളാണ് ക്ഷേത്രങ്ങളെന്ന് സുരഷ് ഗോപിയും, ശ്രദ്ധനേടി വാക്കുകള്‍

ചിത്രത്തില്‍ ഷാരൂഖ് വില്ലനായിരുന്നു. എന്നാല്‍ ഷാരൂഖ് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സണ്ണി ഡിയോളിന് എതിരഭിപ്രായം ഉണ്ടായിരുന്നു. വില്ലനെ ചിത്രത്തില്‍ മഹത്വത്കരിക്കപ്പെടുന്നുവെന്നായിരുന്നു സണ്ണി പറഞ്ഞത്. ഇതില്‍ ക്ഷുഭിതനായ സണ്ണി നിര്‍മ്മാതാവിന്റെ മുന്നില്‍വെച്ച് വസ്ത്രങ്ങള്‍ വലിച്ചൂരിയിരുന്നു.

ഈ സംഭവമാണ് പിന്നീട് ഷാരൂഖും സണ്ണി ഡിയോളും തമ്മിലുള്ള പ്രശ്‌നത്തിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഗദ്ദര്‍ 2 എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലായിരുന്നു ഇരുവരും പിണക്കം മറന്ന് ആലിംഗനം ചെയ്തത്.

Also Read: ആരോടും പറയാതെയാണ് റിമ അന്ന് സെറ്റിൽ നിന്ന് ഇറങ്ങി പോയത്; എന്റെ സെറ്റിൽ ഇത്തരത്തിൽ നടിമാർ ചെയ്യുന്നത് ആദ്യമായിട്ട് ആയിരുന്നു; റിമാ കല്ലിങ്കലിനെ കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാലം മായ്ക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു സണ്ണി ഡിയോള്‍ പ്രതികരിച്ചത്. മുംബൈയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം.

Advertisement