ആരോടും പറയാതെയാണ് റിമ അന്ന് സെറ്റിൽ നിന്ന് ഇറങ്ങി പോയത്; എന്റെ സെറ്റിൽ ഇത്തരത്തിൽ നടിമാർ ചെയ്യുന്നത് ആദ്യമായിട്ട് ആയിരുന്നു; റിമാ കല്ലിങ്കലിനെ കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ

321

ഋതു എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിമാ കല്ലിങ്കൽ. 2008 ലെ മിസ്സ് കേരള മത്സരത്തിൽ റണ്ണർ അപ്പ് ആയിരുന്നു താരം. പിന്നീട് 2019 ലാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ഋതു എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്. തുടർന്ന് നീലത്താമരയിലും നല്ലൊരു വേഷം താരത്തെ തേടി എത്തി.

പിന്നീട് അങ്ങോട്ട് കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന്. അതിനിടയിലാണ് സംവിധായകൻ ആഷിക് അബുവിനെ താരം വിവാഹം ചെയ്യുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുക്കാരുടെ സമ്മതപ്രകാരമാണ് വിവാഹിതരായത്. ഇപ്പോഴിതാ റിമയെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ സെറ്റിൽ നിന്ന് ആരോടും പറയാതെ റിമ പോയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisements

Also Read
ആരോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ആളായിരുന്നു ശോഭന; ഡ്രസ്സൊക്കെ മുഖത്തേക്ക് വലിച്ചെറിയാമായിരുന്നു; ഞാനന്ന് അവരെ ഉപദേശിച്ചു; വൈറലായി കവിയൂർ പൊന്നമ്മയുടെ വാക്കുകൾ

സിബി മലയിന്റെ വാക്കുകൾ ഇങ്ങനെ; താൻ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ആരോടും പറയാതെ ഷൂട്ടിങ്ങ് സെറ്റിൽ നിന്ന് റിമ പോകുമായിരുന്നു. താരത്തെ വിളിക്കാനായി ഹോട്ടൽ മുറിയിലേക്ക് ചെല്ലുമ്പോഴായിരിക്കും മറ്റുള്ളവർ റിമ പോയ കാര്യം അറിയുന്നത്.

എന്റെ സിനിമകളിൽ ഇതിന് മുമ്പ് അഭിനയിച്ചവരാരും ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. പ്രത്യേകിച്ച് നടിമാർ. ശരിക്കും പറഞ്ഞാൽ സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അതൊക്കെ നല്ലത് തന്നെ. പക്ഷേ ഒരു ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് ചെയ്യാൻ നില്ക്കാതെ, ആരോടും പറയാതെ മുങ്ങുന്നത് ശരിയല്ല.

Also Read
ഷാരുഖ് യഥാർത്ഥ മുസ്ലീം അല്ല; യഥാർത്ഥ വിശ്വാസികൾ തല കുനിക്കുക അള്ളാഹുവിന് മുന്നിൽ മാത്രം; കിംഗ് ഖാനെതിരെ മതമൗലിക വാദികൾ

സിനിമക്ക് പുറത്ത് അവസരങ്ങൾ കിട്ടുന്നതാണ് സിനിമയോട് താത്പര്യം കുറയാൻ കാരണം. അതിൽ നിന്ന് കിട്ടുന്ന വരുമാനം വലുതാണ്. അതാണ് ഇങ്ങനെ പോകാൻ അവരെ പ്രേരിപ്പിക്കുന്നത്. പക്ഷേ സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം അവസരങ്ങൾ അവർക്ക് ലഭിക്കുന്നതെന്ന് അവര് ചിന്തിക്കുന്നില്ല എന്നാണ് സിബി മലയിൽ പറഞ്ഞത്.

Advertisement