ആരോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ആളായിരുന്നു ശോഭന; ഡ്രസ്സൊക്കെ മുഖത്തേക്ക് വലിച്ചെറിയാമായിരുന്നു; ഞാനന്ന് അവരെ ഉപദേശിച്ചു; വൈറലായി കവിയൂർ പൊന്നമ്മയുടെ വാക്കുകൾ

193

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോഴും ഇഷ്ടനായികയായി ഇരിക്കുന്ന വ്യക്തിയാണ് ശോഭന. സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തമിഴിലും, തെലുങ്കിലും എന്തിനേറെ പറയുന്നു ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായിരുന്ന ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭനാ. അത്‌കൊണ്ട് തന്നെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.

1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണേ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ശോഭന സിനിമയിലെത്തുന്നത്. അന്ന് ആരോട് എങ്ങനെ സംസാരിക്കണമെന്നൊന്നും അറിയാൻ പാടില്ലാത്ത ആളായിരുന്നു ശോഭനയെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്.

Advertisements

Also Read
ഷാരുഖ് യഥാർത്ഥ മുസ്ലീം അല്ല; യഥാർത്ഥ വിശ്വാസികൾ തല കുനിക്കുക അള്ളാഹുവിന് മുന്നിൽ മാത്രം; കിംഗ് ഖാനെതിരെ മതമൗലിക വാദികൾ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പത്തോ പതിനാലോ വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ പടത്തിൽ അഭിനയിക്കാൻ ശോഭന എത്തുന്നത്. അത് കഴിഞ്ഞ് പിന്നെ വന്നത് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ആരോട് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം എന്നൊന്നും അവൾക്ക് അറിയില്ല. സംവിധായകനോട് ഭവ്യതയോടെ പെരുമാറണം വലിയ ആർട്ടിസ്റ്റിനോട് പെരുമാറുന്നത്. അങ്ങനെ ഒരു കാര്യവും അറിയില്ല,’

‘ആദ്യത്തെ ദിവസമാണെന്ന് തോന്നുന്നു. ശോഭനയ്ക്ക് ഉള്ള ഡ്രസ്സ് തയ്ച്ചു കൊണ്ട് കോസ്റ്റുമർ വന്നു. ഒന്ന് ഇട്ടു നോക്കാൻ പറഞ്ഞു. ഡ്രസ്സ് ഇട്ട് കഴിഞ്ഞ് ശോഭന അവരോട് ചൂടായി. ഡ്രസ് മുഖത്തേക്ക് എറിഞ്ഞു. ആകെ ബഹളമായിരുന്നു. ഞാൻ അപ്പോൾ പറഞ്ഞു, മോളെ അങ്ങനെയൊന്നും ആരോടും പറയരുത്. സോഫ്റ്റായി പറഞ്ഞാൽ മതിയെന്ന്. അപ്പോൾ അവർ തയ്ച്ചു വെച്ചത് കണ്ടില്ലേ എന്നൊക്കെ പറഞ്ഞു,’

Also Read
രണ്ട് വർഷം മുന്നേ ഞാൻ അത് ആവശ്യരപ്പെട്ടതാണ്; നമ്മൾ ഇന്ത്യക്കാരല്ല, ഭാരതീയരാണ്; കങ്കണ റണാവത്ത്

എനിക്ക് ശോഭനയെ വളരെ ഇഷ്ടമാണ്. ശോഭനയ്ക്കും. എന്റെ കൊച്ചു മോൾ നന്നായി ഡാൻസ് കളിക്കും. എനിക്ക് അത് കാണുമ്പോൾ ശോഭനയെ ആണ് ഓർമ്മ വരുക. പാലക്കാട് ഒരു ഷൂട്ടിനിടെ അടുത്തിടെ കണ്ടിരുന്നു. ശോഭന ഒരു ഡാൻസ് പരിപാടിക്ക് അവിടെ വന്നതായിരുന്നു. അന്ന് ആ സിനിമയിൽ ഒരു നായികാ വേഷം ചെയ്യുന്ന കാര്യം ഞാൻ ശോഭനയോട് സൂചിപ്പിച്ചു. അപ്പോൾ ആന്റി തിരക്കാണ് ഡാൻസ് പരിപാടികൾ ഉണ്ടെന്ന് ആണ് പറഞ്ഞത്,’

Advertisement