അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്; ഞാൻ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു; പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് മമ്മൂട്ടി വിളിച്ചു; ക്യാപ്റ്റൻ സത്യനെ മമ്മൂട്ടി തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെ

2116

കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും, ഇന്ത്യൻ ടീമിന് വേണ്ടി സാഫ് ഗെയിംസിൽ ഗോൾഡ് മെഡൽ നേടിക്കൊടുത്തിട്ടും ആളുകൾ തിരിച്ചറിയാതെ പോയ ഫുട്‌ബോൾ ലെജന്റാണ് വിപി സത്യൻ. ആരും തന്നെ തിരിച്ചറിയുന്നില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ ്ര്രപജേഷ് സെൻ സത്യനെ കുറിച്ചും, മമ്മൂട്ടിയെ കുറിച്ചും ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എന്ന വിഷമത്തിൽ എയർപോർട്ടിൽ ഇരിക്കുകയാണ് വിപി സത്യൻ. അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്. രണ്ട് പെൺകുട്ടികൾ വന്ന്് ഓട്ടോഗ്രാഫ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. പോക്കറ്റിൽ നിന്ന് പേന എടുക്കുമ്പോഴേക്കും അത് തട്ടി പറിച്ച് പെൺകുട്ടികൾ ഓടി. അകത്തെ ലോബിയിലിരിക്കുന്ന രവി ശാസ്ത്രിയുടെ അടുത്തേക്കാണ് ഓട്ടോഗ്രാഫിനായി അവർ ഓടിയത്.

Advertisements

Also Read
പ്രഭാസിനെ പരസ്യമായി വെല്ലുവിളിച്ച് അനുഷ്‌ക, ചലഞ്ച് ഏറ്റെടുത്ത് കിടലന്‍ മറുപടിയുമായി താരം, ഞെട്ടി ആരാധകര്‍

സത്യൻ തകർന്ന് പോയ നിമിഷം ആയിരുന്നു അത്. ആ വിഷമം മാറ്റാൻ അദ്ദേഹത്തിന്റെ ഭാര്യ അനിത ഒരു ചായ കുടിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അനിത ഒരു കാര്യം ശ്രദ്ധിച്ചത്. അപ്പുറത്തെ മേശയിൽ ഒരാൾ ഇരിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തി തരാൻ ക്വാപ്റ്റൻ സത്യനോട് അനിത ആവശ്യപ്പെട്ടു. എന്നാൽ സത്യൻ അത് നിരസിക്കുകയാണ് ചെയ്തത്. അദ്ദേഹം ചൂടനാണെന്ന് കേട്ടിട്ടുണ്ട്, ഞാൻ ഇല്ല അയാളെ പരിചയപ്പെടാൻ എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി തന്നെ തിരിച്ചറിയാതെ നാണം കെടുത്തുമോ എന്ന ഭയമായിരുന്നു അതിന് കാരണം.

അയാളെ നോക്കാതെ സത്യൻ അനിതയുടെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു. പക്ഷേ ടേബിളിൽ ഇരിന്നിരുന്ന മനുഷ്യൻ ഉറക്കെ വിളിച്ചു. മിസ്റ്റർ സത്യൻ. സത്യൻ തിരിച്ചു വന്നു, നീ എന്നെ കണ്ടില്ലായിരുന്നോ സത്യ എന്ന് അയാൾ പുഞ്ചിരിച്ചുക്കൊണ്ട് ചോദിച്ചു. കണ്ടു മമ്മൂക്ക, മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. അവിടെ കൂടി നിന്ന എല്ലാവർക്കും സത്യനെ കുറിച്ച് മമ്മൂക്ക പറഞ്ഞുകൊടുത്തു. ഫുട്‌ബോൾ ഒന്നും ആർക്കും വേണ്ട എന്ന് സത്യൻ സങ്കടത്തോടെ മമ്മൂട്ടിയോട് പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന് നല്ലകാലം വരുമെന്ന് പറഞ്ഞ് മമ്മൂട്ടി സ്ത്യനെ ആശ്വസിപ്പിച്ചു.

Also Read
അതാണ് സനാതനധര്‍മ്മം, മുസ്ലീമായി ജനിച്ചിട്ട് പോലും അവരെനിക്ക് ക്ഷേത്രങ്ങള്‍ പണിതുവെന്ന് ഖുശ്ബു, നാളയുടെ വഴികാട്ടികളാണ് ക്ഷേത്രങ്ങളെന്ന് സുരഷ് ഗോപിയും, ശ്രദ്ധനേടി വാക്കുകള്‍

സത്യനോട് യാത്ര പറഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹപ്രകാരം മമ്മൂട്ടി ഒരു ഓട്ടോഗ്രാഫ് നല്കിയിരുന്നു. ഇന്നും സത്യന്റെ ഭാര്യ അനിത ആ ഓട്ടോഗ്രാഫ് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കാരണം അതിലെ വാചകം ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകൾ എന്നായിരുന്നു. സത്യൻ എന്ന പേരിനേക്കാളും സത്യൻ സ്‌നേഹിച്ചത് ക്യാപ്റ്റൻ എന്ന പേരിനെ ആയിരുന്നു എന്നാണ് പ്രജേഷ് സെൻ അന്ന് പറഞ്ഞത്.

Advertisement