മലയാളത്തിന്റെ മഹാ നടന് ഇന്ന് 72 ആം പിറന്നാൾ; പ്രായത്തെ വെല്ലുന്ന ലുക്കിൽ പ്രിയ താരം

108

മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു നടൻ എന്നതിലുപരി വികാരമാണ് മലയാളികൾക്ക്. അന്ന് ചെമ്പിലെ പൊടി മീശക്കാരൻ പയ്യൻ നടന്ന് കയറിയത് മലയാള സിനിമയുടെ നെറുകയിലേക്കായിരുന്നു. 50 വർഷത്തിലേറെയായി മലയാള സിനിമയുടെ വല്ല്യേട്ടനാണ് അദ്ദേഹം. ആരാധകരുടെ ഇടം നെഞ്ചിൽ ഇടംപിടിച്ച താരത്തിന് ഇന്ന് 72 ആം പിറന്നാൾ.

പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisements

Also Read
16 വര്‍ഷമായുള്ള പിണക്കം അവസാനിച്ചു, പരസ്പരം ആലിംഗനം ചെയ്ത് ഷാരൂഖ് ഖാനും സണ്ണി ഡിയോളും, കൈയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍

1971 ൽ പ്രദര്ശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ മുഖം കാട്ടുന്നത്. ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ തുടക്കം. ഒരുപക്ഷെ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു.

ദേവലോകം എന്ന സിനിമയിലാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ ആദ്യമായി അഭിനയിക്കുന്നത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. തുടർന്ന് 1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. ഇതോട് കൂടിയാണ് മമ്മൂട്ടി യുഗം മലയാളത്തിൽ ആരംഭിക്കുന്നത്.

Also Read
അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്; ഞാൻ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു; പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് മമ്മൂട്ടി വിളിച്ചു; ക്യാപ്റ്റൻ സത്യനെ മമ്മൂട്ടി തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെ

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് ദേശായ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകാൻ താത്പര്യം കാണിക്കുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ ഡേറ്റ് നല്കിയ വ്യക്തിയും അദ്ദേഹം തന്നെ ആണ്. എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന്, ”നവാഗത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് എനിക്കെപ്പോഴും താൽപര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവർക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” എന്നായിരുന്നു മഹാ നടന്റെ മറുപടി.

Advertisement