ഭയപ്പെടുത്തി സുശാന്തിന്റെ ഫ്‌ളാറ്റ്; എന്തു ചെയ്യണമെന്നറിയാതെ ഉടമ

9616

സിനിമാ മേഖലയെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു സുശാന്ത് സിംഗ് രജ്പുതിന്റെ മരണം. ബോളിവുഡിലെ യുവനിരയിൽ ശ്രേദ്ധേയനായിരുന്നു സുശാന്ത്്. കോറോണ സമയത്ത് 2020 ലാണ് താരത്തെ തന്റെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ മരണം സിനിമാലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതല്ല. സുശാന്തിന്റെ കരിയറിനെ ചിലർ ഇല്ലാതാക്കിയെന്നും, താരത്തെ അത് മാനസികമായി ബാധിച്ചെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതും എന്നുമാണ് ആരോപണം ഉയർന്നത്. കരൺ ജോഹർ ഉൾപ്പെടെയുള്ളവരാണ് സുശാന്തിന്റെ മരണത്തിന് പിന്നാലെ ആരോപണങ്ങൾക്ക് വിധേയരായി.

Advertisements
Courtesy: Public Domain

Also Read
നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക

അതേസമയം താരത്തിന് വിഷാദരോഗം ഉള്ളതായി ആർക്കും അറിവില്ലായിരുന്നു. ഒരു ഘട്ടത്തിൽ താരത്തിന്റെ മരണം കൊലപാതകമാണെന്ന് വരെ ആരോപണം ഉയർന്നു.എന്നാൽ ഇതൊരു വിവാദം ആണെന്നും, നടൻ ആത്മഹത്യ ചെയ്തതാണെന്നും പിന്നീട് തെളിഞ്ഞു.

ഇപ്പോഴിതാ സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2020 സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഇപ്പോൾ താമസിക്കാൻ ആരും തയ്യാറാവുന്നില്ല. മാസം 4.5 ലക്ഷം രൂപ വാടകക്ക് നടി റിയാ ചക്രബർത്തിക്കൊപ്പമാണ് താരം ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. എന്നാൽ താരത്തിന്റെ ആത്മഹത്യക്ക് ശേഷം ആരും ഈ ഫ്‌ളാറ്റിലേക്ക്് താമസിത്തിനുപോലും എത്തുന്നില്ല.

Courtesy: Public Domain

Also Read
പടുകൂറ്റൻ പ്രതിഫലം കുറയ്ക്കാൻ പറ്റില്ലെന്ന് നയൻതാര, നയൻതാരയ്ക്ക് പകരം തമന്ന നായികയായി, ആ സിനിമയ്ക്ക് പിന്നെ സംഭവിച്ചത് ഇങ്ങനെ

അഞ്ച് ലക്ഷം രുപ മാാസ വാടകക്ക് കൊടുക്കാമെന്ന് പരസ്യം നല്കിയിട്ടും ആരും ഇതുവരെ ഫ്‌ളാറ്റ് വാങ്ങിയിട്ടില്ല. ഫ്‌ളാറ്റിന്റെ ഉടമ വിദേശത്താണ്. ബോളിവുഡിലെ ആർക്കും ഫ്‌ളാറ്റ് വാടകക്ക് കൊടുക്കുന്നില്ല എന്നാണ് ഉടമയുടെ തീരുമാനം. പകരം കോർപ്പറേറ്റുകൾക്ക് വാടകക്ക് നല്കും. ഫ്‌ളാറ്റ് എടുക്കാനായി ചിലർ വരാറുണ്ട്. എന്നാൽ അവരുടെ ബന്ധുക്കൾ ഇവരെ ഫ്‌ളാറ്റിൽ താമസിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണെന്നാണ് ഫ്‌ളാറ്റിന്റെ വില്പ്പനയുമായി ബന്ധപ്പെട്ട് ബ്രോക്കർ പറയുന്ന കാര്യങ്ങൾ.

Advertisement