എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആരാധകർ; നൂബിന്റെ ഭാര്യ ബിന്നി സെബാസ്റ്റിയൻ ഡോക്ടർ മാത്രമല്ല; മമ്മൂട്ടിയുമായുള്ള ബന്ധം അറിഞ്ഞ് ഞെട്ടി ആരാധകർ

8855

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയൽ കടന്നുപോകുന്നത്.

ഈ സീരിയലിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിൻ ജോണിയാണ്. മോഡലാകാൻ ആഗ്രഹിച്ച് ഒടുവിൽ അഭിനയ ലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

Advertisements

കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതൽ സ്‌നേഹമുള്ള സ്‌നേഹ നിധിയായ മകനാണ് നൂബിൻ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകർക്ക് പ്രത്യേക സ്‌നേഹമാണ്.

ALSO READ- ‘അര മണിക്കൂറിന്റെ ചെറിയ പ്രോഗ്രാമിന് അവസരം ചോദിച്ച് വിളിച്ചവൾക്ക് കിട്ടിയത് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര വലിയ അവസരം; ഓർമകൾ പങ്കിട്ട് ശാലിനി!

ഇപ്പോഴിതാ ആറ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതനായിരിക്കുകയാണ് നൂബിൻ. ഭാര്യ ബിന്നി സെബാസ്റ്റിയനെ വിവാഹദിവസത്തിലാണ് താരം പരിചയപ്പെടുത്തിയത്. ‘ഇതാണ് എന്റെ പെണ്ണ്’ എന്ന് പരിചയപ്പെടുത്തിയ്ക്കൊണ്ട് നൂബിൻ പങ്കുവച്ച നിറമേ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്. അപ്പോൾ മുതൽ, ഈ താരത്തെ ഇവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആരാധകരും സംശയം പ്രകടിപ്പിച്ചിരുന്നു. ഡോക്ടറായ ബിന്നി സെബാസ്റ്റിയൻ മോഡലുകൂടിയാണോ എന്നും ആരാധകർ തേടിയിരുന്നു.

വിവാഹത്തിന് തൊട്ടുമുൻപ് മാത്രം ഭാര്യയെടു മുഖം വെളിപ്പെടുത്തി നൂബിൻ എല്ലാവർക്കും വലിയ സർപ്രൈസാണ് നൽകിയത്. നിശ്ചയം, വിവാഹം, വിവാഹ സത്കാരം, ചന്തം ചാർത്ത് അങ്ങനെ ആഘോഷങ്ങളോട് ആഘോഷങ്ങൾ ആയിരുന്നു ഒരാഴ്ച നൂബിന്റെ വിവാഹത്തോട് അനുബന്ധിച്ച്. അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഡോക്ടർ മാത്രമല്ല, നടി കൂടെയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നൂബിന്റെ യൂട്യൂബ് ഷോർട്ട് വീഡിയോ പുറത്തെത്തിയത്.

ALSO READ- ഭർത്താവ് പകർത്തിയ ഈ ചിത്രങ്ങൾ എനിക്ക് ഏറെ വിശേഷപ്പെട്ടത്! ഗോപി സുന്ദർ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ്! കൈയ്യടിച്ച് ആരാധകർ

നൂബിന്റെ പ്രണയിനി ബിന്നി സെബാസ്റ്റിനെ പ്രേക്ഷകർ ആദ്യമായി കാണുന്നത്, ‘ഇതാണ് എന്റെ പെണ്ണ്’ എന്ന് പരിചയപ്പെടുത്തിയ്ക്കൊണ്ട് നൂബിൻ പങ്കുവച്ച നിറമേ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞവരോട് കൃത്യമായ വിശദീകരണം എന്ന നിലയിലാണ് റൂബിൻ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ തിലകനും, തേജഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ‘എവിടെയോ കണ്ട് പരിചയം ഉണ്ടല്ലോ’ എന്ന് പറയുന്ന വീഡിയോ ക്ലിപ്പുകൾ ചേർത്ത് വച്ചുകൊണ്ടാണ് ശരിക്കും തന്റെ ഭാര്യ ഒരു നടി കൂടെയായിരുന്നു എന്ന് നൂബിൻ പറയുന്നത്. അതെ നൂബിന്റെ ഭാര്യ ഡോക്ടർ മാത്രമല്ല, സിനിമാ താരം കൂടിയാണ്.

തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിൽ, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റിനാണ്. ചിത്രത്തിൽ ആ കൗമാര പ്രായത്തിലെ പ്രണയത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. നൂബിൻ ഈ വീഡിയോ പങ്കുവച്ചതോടെ, ‘ഇപ്പോഴല്ലേ ആളെ പിടിക്കിട്ടിയത്’, ‘അതാണല്ലേ ഇത്’ ‘അപ്പോഴേ തോന്നി’ എന്നിങ്ങനെയുള്ള കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

ALSO READ- ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചത് ഞാനായിരിക്കും, ഏറ്റവും ഇഷ്ടപ്പെട്ട് തിരുവനന്തപുരം ജയിൽ; വെളിപ്പെടുത്തലുമായി നടി ഗീത

താൻ പ്രണയത്തിലാണെന്ന് നൂബിൻ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരാണ് പെൺകുട്ടി എന്ന് നൂബിൻ പറഞ്ഞിരുന്നില്ല. അതോടെ ഇന്റസ്ട്രിയിൽ തന്നെയുള്ള ആരോ ആണ് നൂബിന്റെ വധുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

Advertisement