ഒന്നും വകവെയ്ക്കാതെ അത്രയേറെ കഷ്ടപ്പെട്ടു; ആ പാടുകൾ കാണിച്ച് ആര്യ; കഠിനധ്വാനത്തിന് കൈയ്യടിച്ച് ആരാധകരും!

474

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെയും വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന ആര്യക്ക് നിരവധി ആരാധകരുമുണ്ട്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്.

നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്. ലൈലാ ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവ, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉറിയടി, ഉൾട്ട എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

Advertisements

നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുൻപ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. സമീപകാലത്തായി യൂട്യൂബിലും താരമാണ് ആര്യ. മറ്റ് സെലിബ്രിറ്റികളെ അപേക്ഷിച്ച് തുടക്കം കുറച്ച് വൈകിപ്പോയി എങ്കിലും, യൂട്യബിൽ വീഡിയോസ് അപ് ലോഡ് ചെയ്യുന്ന കാര്യത്തിൽ ഏറെ പ്രൊഫഷണലാണ് താരം.

ALSO READ- എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആരാധകർ; നൂബിന്റെ ഭാര്യ ബിന്നി സെബാസ്റ്റിയൻ ഡോക്ടർ മാത്രമല്ല; മമ്മൂട്ടിയുമായുള്ള ബന്ധം അറിഞ്ഞ് ഞെട്ടി ആരാധകർ

ഇപ്പോഴിതാ ഓണത്തിന് വേണ്ടിയുള്ള സ്പെഷ്യൽ വീഡിയോ ഇടുന്നതിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ആര്യ. വെറുതേ ഒരു ഓണം ആഘോഷത്തിന്റെ വീഡിയോ എടുത്ത് ഇടുന്നതൊന്നും അല്ല. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. എത്രമാത്രമാണ് താരം കഷ്ടപ്പെടുന്നത് എന്ന് കാണിക്കുന്നതാണ് ആര്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി.

കടുത്തവെയിലു പോലും വക വയ്ക്കാതെ കഷ്ടപ്പെട്ട് എടുത്തതാണ് വീഡിയോ. ഓണ സദ്യയും വടവലിയും ഓണക്കളികളുമെല്ലാമായി തിരക്കിലായിരുന്നു ആര്യ ബാബു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ശരീരത്ത് കറുത്ത പാടുകൾ പോലും വന്നതായി കണ്ടത്. എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് വീഡിയോ ചെയ്യുന്നത് എന്ന് കാണിക്കാൻ ഇതിൽ കൂടുതൽ തെളിവുകൾ ഒന്നും വേണ്ട. കഴുത്തിലും തോളിലും എല്ലാം കരിവാളിച്ചത് കാണാമെന്ന് ആര്യ തന്നെ പങ്കുവെച്ച ചിത്രങ്ങൾ കാണിക്കുന്നു.

ALSO READ- ‘അര മണിക്കൂറിന്റെ ചെറിയ പ്രോഗ്രാമിന് അവസരം ചോദിച്ച് വിളിച്ചവൾക്ക് കിട്ടിയത് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര വലിയ അവസരം; ഓർമകൾ പങ്കിട്ട് ശാലിനി!

ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് നടിയുടെ യൂട്യൂബ് ചാനലിന്റെ പേര്. അനിയത്തിയുടെ കല്യാണത്തോട് അടുപ്പിച്ച് തുടങ്ങിയത് കാരണം വളരെ പെട്ടന്ന് തന്നെ ഫോളോവേഴ്സ് വർധിച്ചു. ആറ് എപ്പിസോഡുകൾ അനിയത്തി അഞ്ജനയുടെ കല്യാണ ആഘോഷവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു.

Advertisement