കളിയാക്കിയവരുടെ മുന്നില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു, ഒളിച്ചോടി പോയി വിവാഹം ചെയ്തത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് പൊന്നുവും ഷെബിനും

170

സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള കുടുംബ വ്ളോഗേഴ്സാണ് ഉപ്പും മുളകും ലൈറ്റ്. ഇവര്‍ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.

Advertisements

കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി വാഗ്വാദങ്ങളും സോഷ്യല്‍മീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.

Also Read: സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഗര്‍ഭിണിയാണ് പൊന്നു.

ഇപ്പോഴിതാ ഇവരുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒളിച്ചോടിയ സമയത്ത് പൊന്നുവിന് ഒരു ജോലിയോ വരുമാനമോ ഉണ്ടായിരുന്നില്ലെന്നും ഇന്ന് പൊന്നുവിന് ജോലിയുണ്ടെന്നും കളിയാക്കിവരുടെ മുന്നിലൊക്കെ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും ഷെബിന്‍ പറയുന്നു.

PONNUS AND SHEBIN

തങ്ങള്‍ ആരെയും പറ്റിച്ചല്ല ജീവിക്കുന്നത്. ചെയ്യാന്‍ പറ്റുന്ന ജോലി ചെയ്ത് സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും പൊന്നുവിന് ഇപ്പോള്‍ നാടന്‍ ഫുഡിനോടാണ് ഇഷ്ടമെന്നും തങ്ങള്‍ക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും സന്തോഷം മാത്രമേ ഉള്ളൂവെന്നും ഷെബിന്‍ പറയുന്നു.

Also Read: നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

കുഞ്ഞ് ആരോഗ്യത്തോടെയിരിക്കണം. ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞ്. അതുകൊണ്ട് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും ഒളിച്ചോടി പോയപ്പോഴും ഇപ്പോഴും തങ്ങളെ പലരും വിമര്‍ശിക്കുന്നുണ്ടെന്നും ലോകത്ത് ആദ്യമായി ഒളിച്ചോടിയവരല്ല തങ്ങളെന്നും തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നും ഇന്നും ഒളിച്ചോടി പോയി വിവാഹം കഴിച്ചത് തെറ്റായിപ്പോയി എന്ന് തോന്നുന്നില്ലെന്നും പൊന്നുവും ഷെബിനും പറയുന്നു.

Advertisement