Home Entertainment Celebrities

പഴയതുപോലെയാവാന്‍ സമയമെടുക്കും, രാജു ഇപ്പോള്‍ വിശ്രമത്തിലാണ്, പൃഥ്വിരാജിന്റെ ആരോഗ്യവിവരം പങ്കുവെച്ച് പൂര്‍ണിമ

477

മലയാളികളുടെ പ്രിയനടിയും ഫാഷന്‍ഡിസൈനറുമാണ് പൂര്‍ണിമ ഇന്ദ്രജിത്. മക്കളുടേയും ഭര്‍ത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂര്‍ണിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂര്‍ണിമ മകളേക്കാള്‍ ഫാഷനബിള്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും.

Advertisements

നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലില്‍ അറിയപ്പെടാതെ സ്വന്തമായി നിലനില്‍പ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്നേഹമാണ് ആരാധകര്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന പൂര്‍ണിമ അടുത്തിടെയാണ് മടങ്ങിയെത്തിയത്.

Also Read: അഖിലേട്ടനും കുടുംബത്തിനുമൊപ്പം; സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നാദിറ, വൈറലായി ചിത്രം

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ പൂര്‍ണിമ പൃഥ്വിരാജിന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. കാലിന്റെ ലിഗമെന്റിന്ു പരിക്കേറ്റ താരത്തെ കീ ഹോള്‍ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു.

രണ്ട് മാസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൃഥ്വിരാജ് ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ടെന്നും പഴയതുപോലെയായി വരാന്‍ കുറച്ച് സമയമെടുക്കുമെന്നും പൂര്‍ണിമ പറയുന്നു.

Also Read: ഒരു ബോധവുമില്ലാത്ത നടന്‍, ഞങ്ങള്‍ ഒത്തിരി സഹിച്ചു, നൂറ്റിഅമ്പതോളം കേസുകളായിരുന്നു അയാളുടെ പേരിലുണ്ടായിരുന്നത്, എപ്പോഴും ജയിലിലാണ്, മന്‍സൂര്‍ അലിഖാനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നു

ചികിത്സയൊക്കെ നല്ല രീതിയില്‍ നടക്കുന്നുണ്ട്. പേടിക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറി വിജയകരമായി കഴിഞ്ഞുവെന്നും ആരോഗ്യവാനായി പൃഥ്വിരാജ് മടങ്ങിയെത്തുമെന്നും പൂര്‍ണിമ പറഞ്ഞു.

Advertisement