Home Entertainment Celebrities

പൊട്ട ബുദ്ധിയായിരുന്നു, പക്വത കുറവും, പരസ്പരം മനസിലാക്കാൻ പറ്റിയില്ല, സ്നേഹമുള്ള ആളായിരുന്നു; വിവാഹ മോചനം മണ്ടത്തരമായോ? ശാലിനി പറയുന്നു

216

ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തിയായ ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്‌ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.

സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്നു.

Advertisements

പഠന കാലം കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയും ആയി. എന്നാൽ കുടുംബത്തിലെ മാനസികമായ പൊരുത്തക്കേടുകൾ കാരണം വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിന് ശേഷം ഒരു വർഷത്തോളം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോയെന്ന് എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേ ശാലിനി തുറന്ന് പറഞ്ഞത്.

ALSO READ- ‘മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ തോന്നുന്നുണ്ടല്ലോ’; നയൻതാര-വിഘ്‌നേശ് പ്രണയം തുടങ്ങിയത് തന്റെ ഈ വാക്കുകൾക്ക് ശേഷമെന്ന് നടൻ

പക്വത ഇല്ലാത്ത പ്രായത്തിൽ പ്ലസ്ടു കഴിഞ്ഞ ഉടനെ ആയിരുന്നു വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചു നടത്തിയതായിരുന്നു. കുടുംബത്തിൽ അധിക ആളുകളുടെയും വിവാഹം ചെറിയ പ്രായത്തിലായിരുന്നു. അച്ഛനും അപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുവെന്നും ശാലിനിയുടെ അച്ഛൻ പറയുന്നു.

പൊട്ട ബുദ്ധിയായിരുന്നു ഞാൻ ന്നു വേണമെങ്കിൽ പറയാം. ആ പ്രായത്തിൽ വിവാഹം ചെയ്യുമ്പോൾ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. സിനിമയിലെ പാട്ട് സീൻ പോലെയായിരുന്നു ഞാൻ പ്രതീക്ഷിച്ച ജീവിതം. നല്ല സാരി, മുല്ലപ്പൂ, ബുള്ളറ്റിൽ യാത്ര എന്നൊക്കെ. അതല്ല യഥാർത്ഥത്തിൽ ജീവിതം എന്ന് മനസിലാക്കാൻ കുറച്ച് നാളുകൾ വേണ്ടി വന്നു. മകന് ഒന്നര വയസ് പ്രായമുള്ളപ്പോഴാണ് വിവാഹ മോചനം നടന്നതെന്നും താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ശാലിനി പറയുന്നു.

ALSO READ-വർഷങ്ങളായി കഷ്ടപ്പെടുത്തുന്നു, അച്ഛനെയും അമ്മയെയും കുറെ ബുദ്ധിമുട്ടിച്ചു, കീടം പോലെയാണ് അയാൾ: ആറാട്ട് വർക്കിക്ക് എതിരെ തുറന്നടിച്ച് നടി നിത്യാ മേനോൻ

‘എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി വിവാഹ മോചനത്തിന് ഒരു കാരണമായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി എന്റെ സ്വർണം പണയം വച്ചിരുന്നു. അത് പറഞ്ഞ സമയത്ത് എടുത്ത് കൊടുക്കാൻ സാധിച്ചില്ല. പ്രശ്നങ്ങളുടെ തുടക്കം അതായിരുന്നു.’- ശാലിനി തുറന്നുപറയുന്നു.

അതേടെ താനും കുടുംബവും അവരെ പറ്റിയ്ക്കുകയായിരുന്നു എന്നൊക്കെ അപ്പോൾ അവർക്ക് തോന്നിയിരുന്നിരിക്കാം. പിന്നെ പൊരുത്തപ്പെടാൻ പറ്റാത്ത രീതിയിലുള്ള പ്രശ്നങ്ങളായി. തന്റെ പക്വത കുറവ് തന്നെയായിരുന്നു ഒരു കാരണമെന്നും ശാലിനി വെളിപ്പെടുത്തി.

വിവാഹ മോചനം അന്ന് പറ്റിയ അബദ്ധമായിരുന്നോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് എന്നാൽ അല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. അവരുടെ ജീവിത രീതി വേറെയാണ്. അതുമായി പൊരുത്തപ്പെടാൻ എനിക്ക് സാധിയ്ക്കില്ല. എന്നെ മനസ്സിലാക്കാൻ അദ്ദേഹത്തിനോ അദ്ദേഹത്തെ മനസ്സിലാക്കാൻ എനിക്കോ സാധിച്ചിട്ടില്ല. അദ്ദേഹം സ്നേഹമുള്ള മനുഷ്യനൊക്കെ ആയിരുന്നു. ഞാനാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്.

ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കരിയറിന്റെ ആദ്യത്തെ സ്റ്റെപ്പ് കയറിയതേയുള്ളൂ ഞാൻ. എന്തെങ്കിലുമൊക്കെ ആയി തീരണം. അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട്. വിവാഹ ആലോചനകൾ എല്ലാം വരുന്നുണ്ട്. പക്ഷെ ഇപ്പോൾ വേണ്ട. എനിക്ക് എന്റെ മോനെ നോക്കണം, കരിയർ മുന്നോട്ട് കൊണ്ടു പോകണമെന്നും ശാലിനി പറഞ്ഞു.

Advertisement