ആദ്യ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു, ആകെ തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്! പ്രണയ കഥ തുറന്ന് പറഞ്ഞ് ഫിറോസും സജ്‌നയും

121

ബിഗ് ബോസിലെ ശ്രദ്ധിയ്ക്കപ്പെട്ട മത്സരാർത്ഥികളായിരുന്നു സജ്‌നയും ഫിറോസും. രണ്ട് പേരാണെങ്കിലും ഒരു മത്സരാർത്ഥി ആയാണ് അവർ മത്സരിച്ചത് എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിലേക്ക് അതിഥികളായി സജ്നയും ഫിറോസും എത്തിയിരുന്നു. ബിഗ് ബോസിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും സ്ജനയുമായുള്ള പ്രണയ വിവാഹങ്ങളെക്കുറിച്ചുമെല്ലാം ഫിറോസ് വാചാലനായിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത എപ്പിസോഡിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ

ഒരുപാട് ബിസിനസുകൾ ചെയ്തിട്ടുണ്ട്. പരാജയത്തിന്റെ രുചിയും അറിഞ്ഞിട്ടുണ്ട്. എന്റെ മോശം അവസ്ഥയിലും സജ്ന എനിക്കൊപ്പമുണ്ടായിരുന്നു. സജ്ന ഏലാഞ്ചി ഉണ്ടാക്കി ഞാൻ കടകളിൽ കൊണ്ടുകൊടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് 15 രൂപയായിരുന്നു. സെലിബ്രിറ്റിയായതിന് ശേഷമുള്ള കഥയാണ് ഇത്. അങ്ങനെയും നമ്മൾ ജീവിച്ചിട്ടുണ്ട്. വണ്ടി നോക്കാനായി ഷോറൂമിലേക്ക് എത്തിയപ്പോഴായിരുന്നു ഇക്കയെ ആദ്യമായി കണ്ടതെന്നായിരുന്നു സജ്ന പറഞ്ഞത്.

Advertisements

ALSO READ

ഈ വൈറൽ ഡാൻസ് മുത്തശ്ശിയുടെ മകനായിരുന്നോ ശരണ്യയുടെ മുൻഭർത്താവ് ; സോഷ്യൽമീഡിയയിൽ ചർച്ചയായി ബിനു സേവ്യറിന്റെ കുടുംബം

ഞങ്ങളുടെ രണ്ടാളുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ആകെ തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്. ഷോറൂമിന്റെ അടുത്ത് തന്നെയാണ് ഇക്കയുടെ കസിൻസൊക്കെ. യാദൃശ്ചികമായാണ് എന്നെ കണ്ടത്. ഇടയ്ക്കിടയ്ക്ക് അവിടേക്ക് വന്ന് വണ്ടിയുടെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ടായിരുന്നു. ആ വണ്ടി ഇതുവരേയും ഞാനെടുത്തില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

മാര്യേജ് കഴിഞ്ഞ സമയത്ത് ഞങ്ങൾ ഒന്നിച്ച് പോവുമ്പോൾ ഇക്കയ്ക്ക് അരികിലേക്ക് ആരാധികമാർ ഓടി വരാറുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് വരെ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇക്ക എന്നെ സഹോദരിയാക്കാറുണ്ട്. അവരുടെ മുന്നിൽ വെച്ച് തന്നെ ഞാൻ ബില്ല് ചെയ്യിപ്പിക്കാറുണ്ട്. സഹോദരനല്ലേ, എല്ലാം വാങ്ങിച്ച് തരണമല്ലോ, ഇത് എനിക്കൊരു രസമെന്നായിരുന്നു ഫിറോസിന്റെ കമന്റ്.


ഡിംപലിനെ പിംപിൾ എന്ന് വിളിക്കാറുണ്ട്. ബിഗ് ബോസിൽ വെച്ച് പറഞ്ഞതാണ്, ഞാൻ അർത്ഥവത്തായ പേരുകളാണ് ഓരോരുത്തർക്കും നൽകിയത്. പിംപിൾ ഭംഗിയാണ് അതേ സമയം തന്നെ അഭംഗിയുമാണ്. പൊട്ടിച്ച് കഴിഞ്ഞാൽ പാടായി മാറും. അത് വ്യാപിക്കും. ഇതിനൊക്കെ ഓരോ അർത്ഥങ്ങളുണ്ട്. എന്തിനാണ് ഇങ്ങനെ വളഞ്ഞ് പിടിക്കുന്നതെന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം.

ALSO READ

ലാലേട്ടനുമായുള്ള കൂടിക്കാഴ്ചയിൽ ജീവിതത്തിലെ ചില പാഠങ്ങൾ ഞാൻ പഠിച്ചു ; തെന്നിന്ത്യൻ താരപുത്രിയും നടിയുമായ ലക്ഷമി മഞ്ചു

എംജി ശ്രീകുമാറും ഫിറോസും ചേർന്ന് സജ്നയെ പ്രാങ്ക് ചെയ്തിരുന്നു. ചോദ്യത്തിനൊടുവിൽ സജ്ന പറഞ്ഞ ഉത്തരം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ചൂടാവുകയായിരുന്നു ഫിറോസ്. ഒരു ചോദ്യത്തിന് ഇങ്ങനെ ഉത്തരം നൽകരുത്. അറിയില്ലെങ്കിൽ അത് പറയരുത്, പൊട്ട ഉത്തരം പറയരുത്. ഉറപ്പുണ്ടായിരുന്നുവെങ്കിൽ ഇക്കയ്ക്ക് പറഞ്ഞൂടേയെന്നായിരുന്നു സജ്ന ചോദിച്ചത്.

അത് കട്ട് ചെയ്തൂടേയെന്ന് സജന് ചോദിച്ചപ്പോഴും ഫിറോസ് ദേഷ്യപ്പെടുകയായിരുന്നു. ഞാൻ ഇവിടെ ഇരിക്കുന്നില്ല, നീ ഇരുന്നോളൂ എന്ന് പറഞ്ഞ് എഴുന്നേൽക്കുകയായിരുന്നു ഫിറോസ്്. തിരികെ വിളിച്ച എംജി ഫിറോസിനോട് സജ്ന ഉമ്മ വെക്കാനായി പറഞ്ഞതോടെയായിരുന്നു ഇത് പ്രാങ്കാണെന്ന് മനസ്സിലായത്. ഇത് താൻ സീരിയസായാണ് കരുതിയതെന്നും, മുൻപും ഇത് പോലെയുള്ള പണി കിട്ടിയിട്ടുണ്ടെന്നുമായിരുന്നു സജ്ന പറഞ്ഞത്. ഇതിന് തിരിച്ചൊരു പണി ഞാൻ തരും, ശരിക്കും ഞാൻ പേടിച്ച് പോയെന്നായിരുന്നു സജ്ന ഇക്കയോട് പറഞ്ഞത്.

 

Advertisement