മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. ഗായത്രി ഇപ്പോൾ പറയുന്നതെല്ലാം ട്രോളൻമാർ ഏറ്റെടുക്കുകയാണ്. ഇപ്പോൾ പ്രണവിനെ മറ്റൊരാൾ വിവാഹം കഴിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി സുരേഷ് പറഞ്ഞതാണ് സോഷ്യൽമീഡിയയിൽ ചർച്ച. പ്രണവ് വേറെ കല്യാണം കഴിച്ചാൽ താങ്ങാൻ പറ്റില്ല. ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെ. യൂണിവേഴ്‌സ് ചില സിഗ്നൽ തരും. ഇത് പറഞ്ഞാൽ ട്രോൾ വരും. എന്നാലും ഞാൻ പറയുകയാണ്.
ഒരു ദിവസം ഞാൻ കാറിലിരുന്ന് ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോൾ മുന്നിൽ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ. ഒരു ഉത്തരമല്ലേ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.
ALSO READ

പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയർപോർട്ടിൽ നിന്ന് വരുമ്പോൾ ഒരു ഹോട്ടലിൽ കഴിക്കാൻ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെയ്റ്റർ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ.
ഞാൻ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോൾ പ്രണവ് അടുത്തേക്ക് വന്നു. ഞാൻ താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പോയി. പുള്ളിക്ക് അതൊന്നും ഓർമ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങൾ തമ്മിൽ ഉള്ളൂ,’ ഗായത്രി കൂട്ടിച്ചേർത്തു.
ALSO READ

2014ൽ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് പിന്നീട് 2015 ൽ ജമ്നപ്യാരിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.









