ട്രൂപ്പിലുള്ള ആളുമായി പ്രണയം, ഞങ്ങളുടെ ബന്ധത്തെ അനിയന്‍ എതിര്‍ത്തു, കാരണം കേട്ടപ്പോള്‍ ശരിക്കും ഞെട്ടി, നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത പറയുന്നു

1407

മലയാളികള്‍ നെഞ്ചിലേറ്റിയ നാടന്‍പാട്ട് ഗായികയാണ് പ്രസീത ചാലക്കുടി. ഇന്ന് പ്രസീതയെ അറിയാത്ത മലയാളികള്‍ ഇല്ലെന്ന് ചുരുക്കം. പ്രസീതയുടെ നാടന്‍ പാട്ടുകളെ അത്രത്തോളം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

Advertisements

പ്രസീത ഫോക്ക് ലോറിലേക്ക് എത്തുന്നത് കേരള വര്‍മ്മ കോളേജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു. ചെറുപ്പം മുതലേ പ്രസീതയ്ക്ക് പാട്ടുകളോട് അടുപ്പമുണ്ടായിരുന്നു. ഒരു വലിയ ഗായികയാവണമെന്നും സിനിമയില്‍ പാടണമെന്നുമൊക്കെയായിരുന്നു ആഗ്രഹം.

Also Read: തടി കൂടിയത് കൊണ്ട് നായികയാവാന്‍ കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ല, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

ഗായികയോട് ഗുരുക്കന്മാര്‍ പറഞ്ഞത് നാടന്‍ പാട്ടിന് പറ്റിയ ശബ്ദമാണെന്നായിരുന്നു. ഇപ്പോഴിതാ പ്രസീത തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മനോജ് ആണ് ഗായികയുടെ ഭര്‍ത്താവ്. ജനനയന ടീമില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നപ ഇരുവരും പരിചയപ്പെടുന്നതും നല്ല സുഹൃത്തുക്കളാവുന്നതു.

മനോജ് തെരുവ് നാടകങ്ങളില്‍ സജീവമായപ്പോള്‍ പാട്ടുപാടി പ്രസീത ഒപ്പമുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയുമായി സംസാരിക്കുമ്പോഴായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. തനിക്ക് മനോജ് ആളുകളോട് ഇടപെടുന്ന രീതി ഒത്തിരി ഇഷ്ടമായിരുന്നുവെന്നും അതാണ് ഇഷ്ടം തോന്നാന്‍ കാരണമെന്നും പ്രസീത പറഞ്ഞു.

Also Read: സംവിധായകനെ നടി ചിലങ്ക അ ടി ക്കുകയും ചവിട്ടുകയും ചെയ്തു, ചവിട്ട് കൊണ്ട് സംവിധായകൻ നിലത്ത് വീണു, കനൽപൂവ് സീരിയലിന്റെ തിരകഥാകൃത്ത് വെളിപ്പൈടുത്തുന്നു

വിവാഹശേഷം തറവാട്ടിലായിരുന്നു താമസിച്ചത്. വിവാഹസമയത്ത് മനോജ് ഗള്‍ഫിലായിരുന്നു. താന്‍ ആഗ്രഹിച്ച പോലുള്ള ഒരു കുടുംബത്തിലേക്കാണ് തനിക്ക് എത്താന്‍ കഴിഞ്ഞതെന്നും അമ്മായിയമ്മയൊക്കെ അത്രയും നല്ല രീതിയിലാണ് തന്നെ നോക്കുന്നതെന്നും പ്രസീത പറയുന്നു. എന്നാല്‍ അനിയന് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും മനോജിന്റെ വീട് ചെറുതായതാണ് കാരണമെന്നും പ്രസീത പറയുന്നു.

Advertisement