പിള്ളേര് പൊളിയാണ് ; ലൂസിഫറിനെ മറികടന്ന് പ്രേമലു

31

ഇന്ന് യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ, യുഎസില്‍ എല്ലാം മലയാള സിനിമകള്‍ എത്തുന്നുണ്ട്. മികച്ച ചിത്രങ്ങള്‍ക്ക് നല്ല അഭിപ്രായവും ലഭിക്കാറുണ്ട്. തിയറ്ററുകളുടെ എണ്ണവും കൂടിയിരിക്കുന്നു. ഈ അടുത്ത് റിലീസ് ചെയ്ത പ്രേമലു എന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റില്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 

പ്രേമലുവിന്റെ യുകെ ബോക്‌സ് ഓഫീസ് കളക്ഷനാണ് പുറത്തുവന്നത്. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ അതേ ദിവസമായിരുന്നു റിലീസ്.

Advertisements

വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രമാണിത്. ഇപ്പോഴിതാ യുകെയില്‍ എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. ലൂസിഫറിനെ മറികടന്നാണ് ഈ യുവതാര ചിത്രത്തിന്റെ നേട്ടം.

രണ്ടാം സ്ഥാനത്തുള്ള ലൂസിഫറിനെ മറികടന്ന് പ്രേമലു ആ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം മൂന്നാം സ്ഥാനത്തേക്ക് പോയി. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് ചിത്രം 2018 ആണ്.

Advertisement