പ്രിയതമനും കുടുംബത്തിനും ഒപ്പം പുതിയ വിശേഷം പങ്കുവച്ച് അപ്‌സര; സാന്ത്വനം ടീം കൊള്ളാലോ, പറ്റിച്ചുവല്ലേ എന്ന് എന്ന് ആരാധകർ

68

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി അപ്‌സര രത്‌നാകരനും സംവിധായകൻ ആൽബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു . ഒരുമിച്ച് ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിരുന്ന താരങ്ങൾ ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ സമ്മതിച്ചു.

ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങൾ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നൽകി കൊണ്ട് താരങ്ങൾ എത്തിയിരുന്നു.

Advertisements

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആൽബി. കൈരളിയിൽ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തിൽപ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷവും അപ്സര അഭിനയത്തിൽ സജീവമാണ്. ഒരു യൂട്യൂബ് ചാനലും അപ്‌സരയ്ക്കുണ്ട്. തന്റെ വീട്ടിലേയും നാട്ടിലേയും വിശേഷങ്ങളൊക്കെ വ്‌ലോഗിലൂടെ അപ്‌സര പങ്കുവയ്ക്കാറുണ്ട്.

ALSO READ- ആ ട്രോൾ നോക്കി നേരം വെളുക്കും വരെ ഞാൻ ഇരുന്നു, എനിക്ക് പുള്ളിയെ വീട്ടിൽ പോയി ഇ ടി ക്കണമായിരുന്നു; വേദനയോടെ ഗോകുൽ സുരേഷ്

സാന്ത്വനം സീരിയലിലെ ജയന്തി എന്ന വേഷത്തിലൂടെയാണ് അപ്‌സരയെ കൂടുതൽ പേരും അടുത്തറിയുന്നത്. വിവാഹശേഷം ഒട്ടേറെ ഗോസിപ്പുകൾ കേൾക്കേണ്ടി വന്നെങ്കിലും എല്ലാത്തിനും മറുപടി നൽകി വിവാദങ്ങളെ അകറ്റി സന്തുഷ്ട കുടുംബജീവിതത്തിലാണ് താരങ്ങൾ. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് അപ്‌സര. കുടുംബത്തോടൊപ്പം പൊന്മുടി മല കയറിയിരിക്കുകയാണ് താരം.

പ്രകൃതിസുന്ദരമായ പൊന്മുടിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോയുിയായ പൊന്മുടിയെ അഴകോടെ പകർത്തിയിരിക്കുകയാണ് അപ്‌സര. നിരവധി പേരാണ് അപ്‌സരയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

ALSO READ- അത് ഒരു ഓണക്കാലത്തായിരുന്നു, പട്ടുപാവാടയിലേക്ക് തീ പടരുക ആയിരുന്നു: തന്റെ പൊന്ന് അനിയത്തിയുടെ ഞെട്ടിച്ച മ ര ണ ത്തെ കുറിച്ച് സങ്കടത്തോടെ ശാലിനി

‘ഇത് നമ്മുടെ സാന്ത്വനത്തിലെ മൂന്നാർ അല്ലായിരുന്നോ’- ‘കൊള്ളാലോ ജയന്തി’ എന്നൊക്കെയാണ് പലരുടേയും പ്രതികരണം. അപ്‌സരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. നേരത്തെ അപ്‌സരയുടെ വിവാഹ- റിസപ്ഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരയിൽ വില്ലത്തിയായ അപ്‌സര റിയൽ ലൈഫിൽ ഒരു പാവമാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും അപ്‌സരയുടെ പുതിയ പോസ്റ്റിനും ആരാധകരേറെയാണ്. അഭിനേത്രി എന്നതിന് പുറമേ നർത്തകി കൂടിയാണ് താരം.

Advertisement