അത് ഒരു ഓണക്കാലത്തായിരുന്നു, പട്ടുപാവാടയിലേക്ക് തീ പടരുക ആയിരുന്നു: തന്റെ പൊന്ന് അനിയത്തിയുടെ ഞെട്ടിച്ച മ ര ണ ത്തെ കുറിച്ച് സങ്കടത്തോടെ ശാലിനി

98

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച ബിഗ് ബോസ് മലയാളം സീസൺ നാല് അടുത്തിടെ ആയിരുന്നു അവസാനിച്ചത്. ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണ ടൈറ്റിൽ വിന്നർ ആയി മാറിയത്. വ്യത്യസ്ത മേഖലയിലുള്ള 20 പേരാണ് ഷോയിൽ മാറ്റുരക്കാൻ എത്തിയത്.

ആദ്യ ആഴ്ചകളിൽ എവിക്ടായവരും ഇന്ന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചവരാണ്. അത്തരത്തിൽ 21ാം ദിവസം ബിഗ് ബോസിൽ നിന്ന് എവിക്ടായെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു ശാലിനി. തൃശൂർകാരിയായ ശാലിനി അവതാരക എന്ന നിലയിലാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിക്കാൻ എത്തിയത്.

Advertisements

ഒരുപാട് ദുരിതം നിറഞ്ഞ ജീവിതത്തിലൂടെ കടന്ന് വന്ന കഥകളെല്ലാം ബിഗ് ബോസ് വേദിയിലൂടെ മത്സരാർത്ഥികളുടെ മുന്നിൽ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും സന്തോഷവും സങ്കടവുമെല്ലാം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത ശാലിനി വളരെ വേഗത്തിലാണ് മലയാളി പ്രേക്ഷക മനസിലേക്ക് പതിഞ്ഞത്.

കഴിഞ്ഞ ദിവസം ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അവതാരകൻ താരത്തിന്റെ അനിയത്തിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാലിനി അനിയത്തിയുടെ മ ര ണ വിവരം പറയുന്നത്.

Also Read
നായകൻ രാത്രി മൂന്ന് മണിയ്ക്ക് വീട്ടിലേക്ക് വിളിച്ചാലും പോകണം, പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും: അനുഭവം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

ഞങ്ങൾ മൂന്ന് മക്കളാണ് എനിക്ക് നേരെ താഴെ അനിയത്തി, പിന്നെ അനിയൻ ആണ്. എനിക്ക് താഴെയുള്ള അനിയത്തി ആണ് അവൾക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് മ രി ച്ച ത്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അന്ന് ഒരു ഓണക്കാലമായിരുന്നു. തലേ ദിവസം അമ്മ മുറ്റത്ത് ചാണകം ഒക്കെ മെഴുകിയിട്ട് പറഞ്ഞു നാളെ ചേച്ചിയും പൊന്നും അത്തം ഇടണം.

അന്ന് ഉച്ചക്ക് ഞാൻ ട്യൂഷന് പോയി തിരികെ വരുമ്പോൾ വീട്ടിൽ ഭയങ്കര ബഹളമാണ്. ഗംഗയുടെ മോൾക്ക് എന്തോ പറ്റിയെന്ന് നാട്ടുകാർ പറയുന്നത് കേൾക്കാം എനിക്ക്. അമ്മ അനിയത്തിക്ക് ചോറ് കൊടുത്തോണ്ട് ഇരുന്നപ്പോൾ അടുക്കളയിലേക്ക് വാതിൽ അടക്കാൻ പോയി. അന്ന് പൊന്നു സിൽക്കിന്റെ പട്ടുപാവടയായിരുന്നു ഇട്ടിരുന്നത്.

അന്നൊന്നും ഞങ്ങളുടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. ചിമ്മിനി വിളക്കാണ് പ്രകാശത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ആ വിളക്ക് തിണ്ണയുടെ മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു. പൊന്നു ചെറുതാണെങ്കിലും കൈ എത്തിയാൽ വിളക്ക് എടുക്കാൻ കഴിയും. അമ്മ അപ്പുറത്തേക്ക് പോയപ്പോൾ പൊന്നു വിളക്ക് എത്തിപിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും വിളക്ക് പൊന്നുവിന്റെ ദേഹത്തേക്ക് വീണ് തീ ആ ളി പ ട ർ ന്നു.

അത് കണ്ട് വന്ന അമ്മ പെട്ടെന്ന് വെളളം കോരി ഒഴിച്ചെങ്കിലും ഫലം ഉണ്ടായില്ല. തീ ആളി പടരുമ്പോൾ വെ ള്ളം ഒഴിക്കാൻ പാടില്ല എന്ന് അമ്മക്ക് അറിയില്ലായിരുന്നു. പിന്നെ അടുത്തുള്ള ചേട്ടൻ ഓടി വന്ന് ഒരു മുണ്ട് എടുത്ത് ചുറ്റി തീ അണക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷപ്പെട്ടില്ല. അവളുടെ പിറന്നാളിന്റെ രണ്ട് ദിവസം മുമ്പ് മ രി ച്ചു എന്ന് ശാലിനി സങ്കടത്തോടെ പറഞ്ഞു. അമ്മ ആ സംഭത്തിൽ നിന്ന് ഓക്കെ ആയി വരാൻ കുറേ നാളെടുത്തു.

Also Read
നിങ്ങൾക്കുമില്ലേ ചേച്ചിമാർ, എല്ലാത്തിനും അടിസ്ഥാനം ലൈം ഗി ക ത യാ ണോ, എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ, തന്നെ കുറിച്ച് മോശം എഴുതുന്നവർക്ക് എതിരെ തുറന്നടിച്ച് രഞ്ജിനി ജോസ്

പൊന്നുവിന്റെ ദോഹത്ത് തീ പ ട രു ന്ന സമയത്ത് ഉണ്ടായിരുന്ന ഡ്രസ്സും ചെരുപ്പും ഒക്കെ അമ്മ കൂറേ നാൾ സൂക്ഷിച്ചു വെച്ചിരുന്നു. അനിയത്തിയുടെ മരണം ഞങ്ങൾക്കെല്ലാവർക്കും ഒരു ഷോക്കായിരുന്നു. അതിൽ നിന്നെല്ലാം റിക്കവർ ആയി കുറേ കഴിഞ്ഞിട്ടാണ് അനിയൻ ജനിക്കുന്നതെന്നും ശാലിനി പറയുന്നു.

Advertisement