Home Entertainment Celebrities

തുടക്കം കുറച്ച് മോശമായി; നീല നിലവെ ഗാനത്തിന് റീൽസ് വീഡിയോയുമായി നവ്യ നായർ; പിന്തുണച്ച് ആരാധകർ

185

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, നവ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഓണത്തിന് എത്തി തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ആർഡിഎക്‌സ് സിനിമയിലെ ഒരു റീൽസ് വീഡിയോയുമായിട്ടാണ് നവ്യ എത്തിയത്.

Advertisements

ആക്ഷന് പ്രാധാന്യം നൽകിയെടുത്ത ആർഡിഎക്‌സിൽ ഒരു പ്രണയവും ഉണ്ടായിരുന്നു. ആ പ്രണയത്തിന് പശ്ചാത്തലമായ ഗാനത്തിനാണ നവ്യ റീൽസെടുത്തിരിക്കുന്നത്.
ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും അടിപൊളിയാക്കിയ നീല നിലവേ എന്ന ഗാനത്തിനാണ് ചുവടെവെയ്ക്കുന്നത്.

ALSO READ- ‘എനിക്ക് 39 വയസ്സായി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്; ഇന്നും ഹോട്ടാണ്, ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ’: പ്രിയാമണി

നീല നിലവേയ്ക്ക് ഒരു റീൽ വീഡിയോ ചെയ്ത നവ്യാ നായരു. തുടക്കം കുറച്ച് മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതോണ്ട് കുഴപ്പമില്ലല്ലോ അല്ലേ എന്ന് എഴുതിയാണ് വീഡിയോ പങ്കിടുന്നത്. എന്തായാലും ആർഡിഎക്‌സ് മനോഹരമായ ഒരു സിനിമയാണെന്നും ഷെയ്ൻ ഭംഗിയായി ഡാൻസ് ചെയ്തിരിക്കുന്നു എന്നും നവ്യാ നായർ കുറിച്ചു.

ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വർഗീസുമായിരുന്നു ആർഡിഎക്‌സിൽ പ്രധാന വേഷങ്ങളിലെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അൻപറിവാണ് ‘ആർഡിഎക്‌സി’ന്റെ ആക്ഷൻ രംഗങ്ങൾ ാെരുക്കിയത്. ബാബു ആന്റണി, ലാൽ, മാല പാർവതി,ഐമ റോസ്മി സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

Advertisement