ഇതിന് പതിനൊന്ന് മാസത്തെ കഠിനധ്വാനം വേണ്ടി വന്നു! പുത്തൻ മേയ്‌ക്കോവറിൽ ഉണ്ണി മുകുന്ദൻ; വൈറലായി ചിത്രം!

127

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ കടന്നു പോകുന്നത്. അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഷെഫിക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

Advertisements

ഇതിൽ മാളികപ്പുറം 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇപ്പോൾ മലയാളികളുടെ മനസ്സിൽ അയ്യപ്പൻ എന്നാൽ തന്റെ രൂപം ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ശരീര സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഉണ്ണി മുകുന്ദൻ ഈയടുത്ത് സിനിമകൾക്ക് വേണ്ടിയാണ് ഫിറ്റ്‌നസിന് അധികം പ്രാധാന്യം കൊടുക്കാതിരുന്നത്.

ALSO READ- തുടക്കം കുറച്ച് മോശമായി; നീല നിലവെ ഗാനത്തിന് റീൽസ് വീഡിയോയുമായി നവ്യ നായർ; പിന്തുണച്ച് ആരാധകർ

എന്നാലിപ്പോൾ സിനിമകളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ വീണ്ടും ശരീരത്തിന്റെ ഫിറ്റ്‌നസിലേക്ക് തിരിഞ്ഞിരിക്കുകയാണ് താരം. ഇടക്കാലത്ത് കൂടിയ തടിയെല്ലാം കുറച്ച് ഫിറ്റായിരിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമകൾ തമിഴിലടക്കം ഓൺ ആയിരിക്കെ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവർ ആണ് ശ്രദ്ധ നേടുന്നത്.

മലയാളത്തിൽ ലേറ്റസ്റ്റായി ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി കൂട്ടിയ ശരീര വണ്ണം കഠിനാധ്വാനത്തിലൂടെ കുറച്ച് കൂടുതൽ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി. പുതിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്.

ALSO READ- ‘എനിക്ക് 39 വയസ്സായി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്; ഇന്നും ഹോട്ടാണ്, ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ’: പ്രിയാമണി

11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്നും ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. ഏതെങ്കിലും ഒരു ചിത്രം ലക്ഷമാക്കിയുള്ള മേക്കോവർ അല്ല ഇത്. വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങൾ മുന്നിൽ കണ്ടാണെന്നാണ് സൂചന.

ആർ എസ് ദുരൈ സെന്തിൽകുമാറിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടൻ, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയർ ഗന്ധർവ്വ എന്നിവയാണ് ഉണ്ണിയുടേതായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകൾ.

Advertisement