രാം ചരണിന്റെ അഭിനയം കണ്ട് തിയ്യേറ്ററിനുള്ളില്‍ ഭാര്യയുടെ സന്തോഷപ്രകടനം : വീഡിയോ വൈറല്‍

91

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആര്‍’ ബോക്‌സ്ഓഫിസില്‍ തരംഗം സൃഷ്ടിക്കുകയാണ്. രാജമൗലിയുടെ സംവിധാന മികവിനപ്പുറം നായകഥാപാത്രങ്ങളായ താരകിന്റെയും ചരണിന്റെയും പ്രകടനം തന്നെയാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.

ഇപ്പോഴിതാ രാം ചരണിന്റെ ഭാര്യ ഉപാസന ചിത്രം കണ്ട് ആസ്വദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തിയ്യേറ്ററിലെ ആരാധകരുടെ ആഘോഷങ്ങള്‍ക്കിടയില്‍ ഉപാസന തന്റെ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഫാന്‍സ് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങള്‍ നിലത്തുനിന്നും എടുത്ത് സ്‌ക്രീനിലേയ്ക്ക് വീണ്ടും എറിയുകയാണ് ഉപാസന.

Advertisements

ALSO READ

കൊറോണയാണ് എന്ന് പറഞ്ഞ് അന്ന് ആരും സഹായിച്ചില്ല! എനിക്ക് ആ സമയത്ത് സ്വബോധം ഉണ്ടായിരുന്നില്ല എങ്കിലും എന്തൊക്കയോ ഞാൻ ചെയ്തു, വാപ്പയുടെ പെട്ടന്നുള്ള മരണം എന്നെ ഡിപ്രഷനിലാക്കി 

‘ആര്‍ആര്‍ആറി’ല്‍ രാമന്‍ എന്ന കഥാപാത്രമായാണ് രാം ചരണ്‍ എത്തുന്നത്. അഭിനയിക്കാന്‍ അറിയില്ലെന്നു പറഞ്ഞ വിമര്‍ശകര്‍ക്ക് ഈ കഥാപാത്രത്തിലൂെട മറുപടി പറയുകയാണ് താരം. അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്.

നൃത്തത്തിലും ആക്ഷനിലും വസ്ത്രധാരണത്തിലും രാം ചരണ്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാം എന്തായാലും രാംചരമിന്റെ ഭാര്യയുടെ സന്തോഷ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.

ALSO READ

അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു : സിബിഐ സിനിമാ പരമ്പരയുടെ സസ്‌പെൻസിനെ കുറിച്ച് പിഷാരടി

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Advertisement