ദിയ സന സുബി സുരേഷിനെ ശരിക്കും തല്ലിയതാണോ? അത് പ്ലാൻ ചെയ്ത സംഭവമായിരുന്നു, പക്ഷേ ഞാനും സുബി സുരേഷും ഇതു അറിഞ്ഞിട്ടില്ല! സംഭവം വിശദീകരിച്ച് കണ്ണൻ സാഗർ

73

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് സുബി സുരേഷ്. കോമഡി തില്ലാനയെന്ന പരിപാടിയുമായി സജീവമാണ് സുബി സുരേഷ്. താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. തന്റെ പരിപാടിയുടെ ഷൂട്ടിനെക്കുറിച്ചും പ്രമോയെക്കുറിച്ചുമെല്ലാം പറഞ്ഞ് സുബിയും എത്താറുണ്ട്. ദിയ സന അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോ വീഡിയോ വലിയ ചർച്ചയായിരുന്നു.

ദിയ സന സുബി സുരേഷിനെ തല്ലുന്നത് പ്രമോയിൽ കാണിച്ചിരുന്നു. ശരിക്കും തല്ലിയതാണോ, എന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അത് പ്ലാൻ ചെയ്ത സംഭവമായിരുന്നുവെന്ന് വിശദീകരിച്ചെത്തിയിരിക്കുകയാണ് കണ്ണൻ സാഗർ. അദ്ദേഹവും പ്രസ്തുത എപ്പിസോഡിൽ പങ്കെടുത്തിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്.

Advertisements

ALSO READ

രാം ചരണിന്റെ അഭിനയം കണ്ട് തിയ്യേറ്ററിനുള്ളില്‍ ഭാര്യയുടെ സന്തോഷപ്രകടനം : വീഡിയോ വൈറല്‍

കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോൺകാൾ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ‘ കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മിൽ എന്താ വിഷയം’. കൈരളി ചാനലിൽ വന്ന ‘കോമഡി തില്ലാനാ’ എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം. സിനിമ ടിവി മേഖലയിലുള്ള സഹപ്രവർത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തിൽ നമ്പർ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാർ വരെയുണ്ട് ഈ വിളിക്കൂട്ടത്തിൽ.

അനൂപ് കൃഷ്ണൻ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലിൽ ഒട്ടനവധി അവാർഡുകൾ ഇതിനോടകം നേടിയ തമാശക്ക് ഊന്നൽ നൽകി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് ‘കോമഡി തില്ലാനാ’ ഇതിൽ പങ്കെടുത്ത താരമായിരുന്നു ദിയാ സന, വാക്കുതർക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അൽപ്പമൊക്കെ ചേർത്തു ഷോ കൊഴുത്തു, ഇതു സ്‌ക്രിപ്റ്റ് ബേസിൽ അനൂപ് കൃഷ്ണൻ പ്ലാൻ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.

ALSO READ

കൊറോണയാണ് എന്ന് പറഞ്ഞ് അന്ന് ആരും സഹായിച്ചില്ല! എനിക്ക് ആ സമയത്ത് സ്വബോധം ഉണ്ടായിരുന്നില്ല എങ്കിലും എന്തൊക്കയോ ഞാൻ ചെയ്തു, വാപ്പയുടെ പെട്ടന്നുള്ള മരണം എന്നെ ഡിപ്രഷനിലാക്കി : ബിബി 4 ലെ ഗായകൻ മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലിയുടെ കഥ ഇങ്ങനെ!

ഒരു സത്യം ഞാനും സുബി സുരേഷും ഇതു അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയ അതുപോലെ പെർഫോമൻസ് ചെയ്തു, ദിയയൊരു ആക്റ്റിവിറ്റ്‌സ് കൂടിയായപ്പോൾ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോൾ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകൻ ഹണിയും, കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.

ഞാൻ കായലിൽ ചാടി രക്ഷപെടാൻ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു. ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നൽ വന്നത്, ചിലരോട് ഒർജിനൽ അടിയാന്നുവരെ പറയേണ്ടിവന്നു അവർ ഈ ഷോ കണ്ടെങ്കിൽ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന് അണിയറ പ്രവർത്തകർക്ക് ആശംസകൾ എന്നുമായിരുന്നു കണ്ണൻ സാഗർ കുറിച്ചത്.

 

 

Advertisement