കൊറോണയാണ് എന്ന് പറഞ്ഞ് അന്ന് ആരും സഹായിച്ചില്ല! എനിക്ക് ആ സമയത്ത് സ്വബോധം ഉണ്ടായിരുന്നില്ല എങ്കിലും എന്തൊക്കയോ ഞാൻ ചെയ്തു, വാപ്പയുടെ പെട്ടന്നുള്ള മരണം എന്നെ ഡിപ്രഷനിലാക്കി : ബിബി 4 ലെ ഗായകൻ മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലിയുടെ കഥ ഇങ്ങനെ!

244

ബിഗ്ഗ് ബോസ് സീസൺ 4 ലെ ഗായകനാണ് മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലി. പേര് പോലെ തന്നെ ആളും വളരെ വ്യത്യസ്തനാണ്. ആത്മീയതയുടെ പാദയിലൂടെ സഞ്ചരിയ്ക്കുന്ന ബ്ലെസ്ലി ദിവസം ഒരു നേരം മാത്രമേ ആഹാാരം കഴിക്കുള്ളൂ. യോഗയാണ് ആശ്വാസം. താൻ ഈ രീതിയിലേക്ക് മാറിയതിനെ കുറിച്ച് ബ്ലെസ്ലി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്

എന്റെ പേര് മുഹമ്മദ് ഡെലിഗന്റ് ബ്ലെസി. എവിടെ പോയാലും പെട്ടന്ന് തിരിച്ചറിയണം എന്നുള്ളത് കൊണ്ട് ആണ് എനിക്ക് ഈ പേരിട്ടത്. വാപ്പ ഗൾഫിൽ പോയി ടോയിലറ്റ് കഴുകുന്ന ജോലിയാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഞാനും വാപ്പയും തമ്മിൽ എന്നും വഴക്ക് ആയിരുന്നു. എന്നെ ഡോക്ടർ ആക്കാൻ വേണ്ടി തന്ന അപ്ലിക്കേഷൻ ഞാൻ അക്ഷയ സെന്ററിലെ പെൺകുട്ടിയ്ക്ക് കൊണ്ടുപോയി കൊടുത്തതും അവടെ ഇരുന്ന് പബ്ജി കളിച്ച് ജീവിതം തുലച്ചതും ഒക്കെയാണ് വഴക്കിടാൻ കാരണം.

Advertisements

ALSO READ

അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു : സിബിഐ സിനിമാ പരമ്പരയുടെ സസ്‌പെൻസിനെ കുറിച്ച് പിഷാരടി

വാപ്പയ്ക്കും ചില ദുശീലങ്ങൾ ഉണ്ടായിരുന്നു. നന്നായി സിഗരറ്റ് വലിയ്ക്കും. ഞാൻ പറയാൻ തുടങ്ങിയതോടെ ടോയിലറ്റിൽ കയറി വലി ആയി. ഒരിക്കൽ കൈ വേദന വന്നപ്പോൾ സ്ട്രോക്ക് ആയിരിയ്ക്കും എന്ന് ഞാൻ പറഞ്ഞു. വേദന അധികമായപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഉമ്മ പറഞ്ഞു. സ്‌കൂട്ടി എടുത്ത് വാപ്പയെ ആശുപത്രിയിൽ കൊണ്ടു പോയതാണ് ഞാൻ. സംസാരിച്ച് കൊണ്ട് പോകവെ വാപ്പ പെട്ടന്ന് പിന്നിലേക്ക് മറിഞ്ഞു.

വണ്ടിതാഴെ വീണു. വാപ്പച്ചിയെ നോക്കുമ്പോൾ മുഖത്ത് നിന്ന് ഒക്കെ ചോര വരുന്നു. കുറേ ആളുകൾ എല്ലാം വന്നു. പക്ഷെ കൊറോണയാണ് എന്ന് പറഞ്ഞ് ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല. എനിക്ക് ആ സമയത്ത് സ്വബോധം ഉണ്ടായിരുന്നില്ല എങ്കിലും എന്തൊക്കയോ ഞാൻ ചെയ്തു. അവസാനം ഒരു ഓട്ടോ ചേട്ടൻ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയിട്ടും ആരും നോക്കുന്നില്ല. ഡോക്ടർ പറഞ്ഞു പോയി എന്ന്. എന്നോട് ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്ന ആൾ ഇനി ഇല്ല എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ALSO READ

ഇരുപത്തിനാല് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ബിഗ് ബോസ് വീട്ടിലെ പുഞ്ചിരി മായുകയാണോ? ആരാധകരെ ആശങ്കയിലാക്കി പുതിയ പ്രൊമോ വീഡിയോ


വാപ്പയുടെ പെട്ടന്നുള്ള മരണം എന്നെ ഡിപ്രഷനിലാക്കി, എങ്ങിനെയെങ്കിലും വാപ്പയുടെ അടുത്ത് എത്തണം എന്ന ചിന്തയായിരുന്നു എനിക്ക്. ആ വഴിയിലൂടെ പോയപ്പോഴാണ് യോഗയിലും, ആത്മീയതയിലും എത്തിപ്പെട്ടത്. എന്നെ പോലെയുള്ള മക്കൾ തളയപ്പെടുന്നതിന്റെ പേരിൽ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുത്തില്ല – ബ്ലെസ്ലി പറഞ്ഞു

 

Advertisement